അൽഐൻ: വേൾഡ് മലയാളി ഹോം ഷെഫ് കൂട്ടായ്മയുടെ അൽഐനിലെ അംഗങ്ങളുടെ സംഗമം സംഘടിപ്പിച്ചു. ലോകത്ത് വിവിധയിടങ്ങളിൽ വ്യാപിച്ചു കിടക്കുന്ന കൂട്ടായ്മയുടെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് സംഗമം ഒരുക്കിയത്. അൽഐൻ കോഓഡിനേറ്റർ ലുത്ഫിയയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് കൂട്ടായ്മയുടെ സ്ഥാപക റസീല സുധീർ ഉദ്ഘാടനം ചെയ്തു.
കുട്ടികളുടെ കലാപരിപാടികളും അംഗങ്ങളുടെ രചനകൾ ഉൾപ്പെടുത്തിയ മാഗസിൻ പ്രകാശനവും സംഗമത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു. സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മ വഴി ജീവകാരുണ്യ പ്രവർത്തനങ്ങളും മറ്റു പരിപാടികളും സംഘടിപ്പിച്ചുവരുന്നുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.