പെരിങ്ങോട്ടുകുറുശ്ശി: കുഴൽമന്ദം ഐ.സി.ഡി.എസിനു കീഴിൽ പെരിങ്ങോട്ടുകുറുശ്ശിയിലെ 26 അംഗൻവാടികൾ സംയുക്തമായി സംഘടിപ്പിച്ച പോഷകാഹാര പ്രദർശനം ‘പോഷൺ -മാ 2023’ ശ്രദ്ധേയമായി. അംഗൻവാടികളിലൂടെ വിതരണം ചെയ്യാറുള്ള അമൃതം പൊടി ഉപയോഗിച്ച് അതിനൂതനമായി തയാറാക്കിയ വിഭവങ്ങൾ രുചിയൂറുന്നതും സമ്പുഷ്ടവുമായിരുന്നു.
അംഗൻവാടി വർക്കർമാർ, ഹെൽപർമാർ, കുട്ടികളുടെ അമ്മമാർ എന്നിവർ വ്യത്യസ്ത ചേരുവകളാലും രീതിയിലും തയാറാക്കിയ വിഭവങ്ങൾ പലർക്കും പാചകകലയിൽ പുതിയ അറിവു പകരുന്നതായി.
പഞ്ചായത്ത് പ്രസിഡൻറ് കെ.എം. കേരളകുമാരി ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ ചെയർപേഴ്സൻ രമണി അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എയും പഞ്ചായത്തംഗവുമായ എ.വി. ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി. കുഴൽമന്ദം സി.ഡി.പി.ഒ ഗീത പദ്ധതി വിശദീകരിച്ചു.
പഞ്ചായത്ത് സെക്രട്ടറി ഹരിമോഹൻ ഉണ്ണികൃഷ്ണൻ, പഞ്ചായത്തംഗങ്ങളായ ദീപ, കമലം, ഇ.ആർ. രാമദാസ്, സുനിത എന്നിവർ സംസാരിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ കുമാരി സ്വാഗതവും മുതിർന്ന അംഗൻവാടി വർക്കർ പ്രേമ നന്ദിയും പറഞ്ഞു. ഹേമലത, പ്രേമ എന്നിവർ പ്രാർഥനാഗീതം ആലപിച്ചു. തിരുവാതിരക്കളിയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.