ദോഹ: മീഡിയവണ്‍-ഇന്ത്യന്‍ കോഫി ഹൗസ് പായസപ്പോര് ഗ്രാൻഡ് ഫിനാലെയില്‍ സജീന നൗഫല്‍ ജേതാവായി. ഒരു മാസത്തോളം നീണ്ട രണ്ടു റൗണ്ടുകളിലായി നടന്ന മത്സരത്തിനൊടുവിലാണ് വിജയികളെ കണ്ടെത്തിയത്. സോഷ്യല്‍ മീഡിയ വഴി ആദ്യ ഘട്ടത്തില്‍ നടന്ന മത്സരത്തില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണ് ഗ്രാൻഡ് ഫിനാലെയില്‍ മത്സരിച്ചത്.
അവിയല്‍ പായസമുണ്ടാക്കിയ സജീന നൗഫല്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി. പാവക്ക പായസത്തിലൂടെ റെയ്ജു ജോര്‍ജ് രണ്ടാമതും താമരപ്പൂകൊണ്ട് പായസംവെച്ച് സ്വപ്ന അനില്‍കുമാര്‍ മൂന്നാം സ്ഥാനവും നേടി. ചേനയും പാവക്കയും മുളകും തുടങ്ങി താമര വരെ പായസത്തില്‍ രുചിക്കൂട്ടായി. ഷഹാന ഇല്യാസ്, ആഷ ചുങ്കത്ത്, സുമ മഹേഷ് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.
ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. മീഡിയവണ്‍ മീഡിയ സൊലൂഷന്‍സ് മാനേജര്‍ നിഷാന്ത് തറമേല്‍, കാന്‍ ഇന്റര്‍നാഷനല്‍ ഗ്രൂപ് ഓഫ് കമ്പനീസ് സ്ട്രാറ്റജിക് ഓഫിസര്‍ അല്‍ക്ക മീര സണ്ണി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.