മസ്കത്ത്: 'മസ്കത്ത് ഈറ്റ്' ഫുഡ് ഫെസ്റ്റിവൽ ഡിസംബർ ഒന്നു മുതൽ നടക്കും. ഒന്നു മുതൽ മൂന്നുവരെയും എട്ടു മുതൽ 10 വരെയും മദീനത്ത് അൽ ഇർഫാനിൽ രണ്ടു ഘട്ടങ്ങളിലായി നടക്കും.
നിരവധി വിനോദ പരിപാടികൾ, നാടകങ്ങൾ എന്നിവ ഫെസ്റ്റിവലിൽ ഉണ്ടായിരിക്കുമെന്ന് പൈതൃക, ടൂറിസം മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
വിവിധ പ്രാദേശികവും അന്തർദേശീയവുമായ പാചകരീതികൾ അവതരിപ്പിക്കുന്ന എസ്.എം.ഇകളുടെ പങ്കാളിത്തവും ഫെസ്റ്റിവലിൽ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.