ഓണത്തിന് വ്യത്യസ്തമായ എന്തെങ്കിലും ഉണ്ടാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. അത്തരത്തിൽ സിമ്പിളായി ഉണ്ടാക്കാൻ കഴിയുന്ന ഒരു വ്യത്യസ്ത വിഭവമാണ് നാരങ്ങയുടെ തൊലി കൊണ്ടൊരു പുളിങ്കറി.
നാരങ്ങയുടെ തൊലി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ചെറിയ കഷ്ണങ്ങൾ ആയി മുറിച്ചു വെക്കുക. പുളി നന്നായി വൃത്തിയാക്കിയ ശേഷം കുറച്ചു വെള്ളത്തിൽ ഇട്ട് വെക്കുക. ശർക്കര ഉരുക്കിയെടുത്തു മാറ്റി വെക്കുക. ഒരു ചട്ടി അടുപ്പിൽ വെച്ച് എണ്ണ ഒഴിച്ച ശേഷം ചതച്ച ചെറിയുള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ വഴറ്റുക. ഇനി ഇതിലേക്ക് മഞ്ഞൾപൊടിയും, മുളക്പൊടിയും, ഉപ്പും, നാരങ്ങാത്തോലും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ഇതിലേക്ക് പുളിവെള്ളം അരിച്ചൊഴിച്ച ശേഷം നന്നായി ഒന്നിളക്കി അടച്ചു വെക്കുക. അടപ്പ് മാറ്റി ശർക്കര ഉരുക്കിയതും ചേർത്ത് തിളപ്പിക്കുക. തിളച്ചു വരുമ്പോൾ കുറച്ചെടുത്തു പുട്ടുപൊടിയിൽ നന്നായി യോജിപ്പിച്ചു ചേർക്കുക. ഇനി ഇതിലേക്ക് ജീരകപ്പൊടി, ഉലുവപ്പൊടി ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം കറിവേപ്പിലയും ചേർത്ത് അടുപ്പിൽ നിന്ന് മാറ്റി വച്ചശേഷം താളിച്ചു ചേർക്കുക.
Tips:
പുട്ട് പൊടി കുറച്ചു മാത്രം ചേർക്കുക, ഇല്ലെങ്കിൽ വല്ലാതെ കട്ടിയായിപ്പോകും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.