കോഴിക്കോട്: ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ആഭിമുഖ്യത്തിൽ ക്ലീൻ സ്ട്രീറ്റ് ഹബ് പ്രാവർത്തികമാക്കാനുള്ള ഇന്ത്യയിലെ 100 നഗരങ്ങളിലൊന്നായി കോഴിക്കോടും. ഇതിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിലെ തട്ടുകടകളെ അന്താരാഷ്ട്ര നിലവാരത്തിലാക്കാനുള്ള പ്രാരംഭ നടപടികൾക്ക് തുടക്കം. തട്ടുകടകൾ മോടി പിടിപ്പിച്ച് നല്ല വെള്ളവും ഐസുമൊക്കെ ലഭ്യമാക്കി ഫുഡ് സേഫ്റ്റി അസി. കമീഷണർ, ആർഡി.ഒ എന്നിവരുടെ മേൽ നോട്ടത്തിലാണ് നഗരത്തിൽ പദ്ധതി നടപ്പാക്കുക. കോർപറേഷൻ സഹകരണവും ലഭ്യമാക്കും. ഇതിന്റെ ആദ്യ പടിയായി ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ആദ്യ പരിശോധന പൂർത്തിയായി. തെരഞ്ഞെടുത്ത 84 പേർക്ക് വിദഗ്ധരുടെ ക്ലാസും നൽകി. ന്യൂനതകളും മറ്റും കണ്ടതിനെ പറ്റി നോഡൽ ഓഫിസർ വിഷ്ണു എസ്. രാജിന്റെ നേതൃത്വത്തിൽ നിർദേശങ്ങളും നൽകി. ഇവർക്ക് ഉടൻ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കും. തുറമുഖ വകുപ്പ്, കോർപറേഷൻ എന്നിവരുടെ അനുമതിയുള്ളവർക്കാണ് ക്ലാസുകൾ നൽകിയത്. അടുത്ത ഘട്ടമായി പ്രീ ഓഡിറ്റിങ് നടക്കും.
അന്താരാഷ്ട്ര നിലയിലെത്താനുള്ള സൗകര്യങ്ങളും മറ്റും ഒരുക്കാൻ ഇതിന് മുമ്പ് പരിശീലനം നൽകും. വെള്ളവും മലിനീകരണ സംവിധാനവുമെല്ലാം ഒരുക്കും. കോര്‍പറേഷന്‍ ഓഫിസ് മുതല്‍ ലയണ്‍സ് പാര്‍ക്ക് വരെ ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്ന തട്ടുകളാണ് നവീകരിക്കുക. ഗുണമേന്മയുള്ള ശുദ്ധമായ ഭക്ഷണം നല്‍കാന്‍ മികച്ച അടിസ്ഥാന സൗകര്യം ലഭ്യമാക്കും.
അതിന് ബീച്ചിലെ തട്ടുകളിലെ സൗകര്യങ്ങള്‍ ഉള്‍പ്പെടെ വികസിപ്പിക്കും. ജില്ല ഭരണകൂടം, വിവിധ വകുപ്പുകള്‍ എന്നിവയുമെല്ലാമായി സംയോജിപ്പിച്ച് ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബാക്കി ഉയത്തുകയാണ് ലക്ഷ്യം. പല ഘടകങ്ങളെയും അടിസ്ഥാനമാക്കിയാണ് ഈ തലത്തിലേക്ക് ഉയര്‍ത്തുക. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി. ജാംഷഡ്പുർ അടക്കം ദേശീയ തലത്തിൽ പല നഗരങ്ങളിലും പദ്ധതി പൂർത്തിയാക്കിത്തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.