മികച്ച രുചിയനുഭവം ഇനി അനായാസം; ബ്രോസ്റ്റർ പ്രഷർ ഫ്രയറുകളുമായി പാരമൗണ്ട്

ഗുണമേന്മയുള്ള നിത്യോപയോഗ ഇലക്ട്രോണിക് ഉപകരണങ്ങളുടേത് ഉൾപ്പെടെ വിതരണത്തിൽ കാര്യക്ഷമതയാർന്ന സേവനമികവ്‌കൊണ്ട് ശ്രദ്ധയാകർഷിച്ച പാരമൗണ്ട് ഗ്രൂപ്പ് ബ്രോസ്റ്റർ പ്രഷർ ഫ്രയറുകളും അവതരിപ്പിക്കുന്നു. ഉപകാരപ്രദമാകുന്ന ഉൽപ്പന്നങ്ങൾ ഉപഭോക്താവിന് പരിചയപ്പെടുത്തുന്നതിൽ എന്നും മുൻപന്തിയിലാണ് മിഡിൽ ഈസ്റ്റിലെ പ്രമുഖ സേവന ദാതാക്കളായ പാരമൗണ്ട്.

ബ്രോസ്റ്റർ കമ്പനിയുടെ പ്രഷർ ഫ്രയറുകൾ ഉപയോഗിച്ച് വേഗത്തിലും കൃത്യതയോടെയും രുചികരമായ ക്രിസ്പി ബ്രോസ്റ്റുകൾ തയ്യാറാക്കാവുന്നതാണ്. അനായാസം മികച്ച രുചിയനുഭവം ആസ്വദിക്കാൻ എന്തുകൊണ്ടും ബ്രോസ്റ്റർ കമ്പനിയുടെ പ്രശർ ഫ്രയറുകൾ മുതൽക്കൂട്ടാകുമെന്നാണ് കമ്പനി ഉറപ്പു നൽകുന്നത്. ഓട്ടോമാറ്റിക് കുക്ക് സൈക്കിൾ കൗണ്ടർ, ടച്ച് സക്രീൻ കൺട്രോളർ, ഓയിൽ ഫിൽട്ടർ സംവിധാനം എന്നിവ ഈ പ്രശർ ഫ്രയറുകളുടെ പ്രത്യേകതകളാണ്. മാത്രമല്ല ഏത് സാധാരണക്കാരനും ഇത് എളുപ്പം പ്രവർത്തിപ്പിക്കാവുന്നതുമാണ്.

1988കളിൽ തുടക്കമിട്ട പാരമൗണ്ട്, ഇന്ന് മിഡിൽ ഈസ്റ്റ്, ഇന്ത്യ എന്നിവിടങ്ങളിൽ വ്യാപിച്ചു കിടക്കുകയാണ്. ആധുനിക സാങ്കേതികവിദ്യയും അന്താരാഷ്ട്ര നിലവാരവും സംയോജിപ്പിച്ച് വ്യവസായ ആവശ്യങ്ങൾ നിറവേറ്റാൻ ഉദ്ദേശിച്ചാണ് പുതിയ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നത്.36 വർഷത്തിലധികം പ്രാവണ്യം ഉള്ള പാരാമൗണ്ട് ഗ്രൂപ് വ്യവസായ സേവനങ്ങളിൽ എപ്പോഴും മുൻനിരയിലാണ്. ഉയർന്ന നിലവാരമുള്ള ഉപകരണങ്ങൾ, വിശ്വസ്തമായ സേവനം, പക്വതയുള്ള സാങ്കേതികവിദ്യ എന്നിവയാണ് പാരമൗണ്ട് ഗ്രൂപ്പിന്റെ തുടർച്ചയായ വിജയത്തിന് പിന്നിൽ.

പാരാമൗണ്ട് ഗ്രൂപ്പിന്റെ പുതിയ വെബ്സൈറ്റ് ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമാക്കിയിരിക്കുന്നു. ഉപഭോക്താക്കൾക്ക് ഈ വെബ്സൈറ്റിൽ നിന്ന് ഉപകരണങ്ങൾ, ഭാഗങ്ങൾ, മെയിൻറനൻസ് സേവനങ്ങൾ എന്നിവയെക്കുറിച്ച് ബ്രൗസ് ചെയ്യാനും ഓർഡർ നൽകാനും കഴിയും. ഈ ഡിജിറ്റൽ പ്ലാറ്റ്ഫോം, ഉപഭോക്താക്കളുടെ വ്യവസായ ആവശ്യങ്ങൾക്കുള്ള ഏറ്റവും ഫലപ്രദമായ പരിഹാരങ്ങൾ കണ്ടെത്താൻ സഹായകരമാകുന്നതോടൊപ്പം, പാരാമൗണ്ട് ഗ്രൂപ്പിന്റെ ഡിജിറ്റൽ മൂല്യവർധിത സേവനങ്ങളും ലഭ്യമാക്കുന്നു.

Tags:    
News Summary - Great tasting experience made easy; Paramount with broaster pressure fryers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.