ക്രിസ്മസ് വിത്ത് ഹെൽത്തി പുഡിങ്

ചേരുവകൾ

  • ഈത്തപ്പഴം -ഒരുകപ്പ് (മധുരത്തിന് അനുസരിച്ച് കുറക്കുകയോ കൂട്ടുകയോ ചെയ്യാം)
  • പാൽ -ഒരു കപ്പ്
  • അണ്ടിപ്പരിപ്പ് - അരക്കപ്പ് (കുതിർത്തുവെച്ചത്)
  • ചൈനാ ഗ്രാസ്- 8 ഗ്രാം
  • വെള്ളം- ഒരുകപ്പ്

തയാറാക്കുന്ന വിധം

പാലും ഈത്തപ്പഴവും കുതിർത്തുവെച്ച അണ്ടിപ്പരിപ്പും ചേർത്ത് നന്നായി മിക്സിയിൽ അരച്ചെടുക്കുക. ഇതിലേക്ക് ഈത്തപ്പഴം അരിഞ്ഞതും ചേർക്കുക. ചൈനാഗ്രാസ് ഒരു കപ്പ് വെള്ളത്തിൽ കുതിർത്ത് അലിയിച്ചെടുക്കുക.

ഇത് തയാറാക്കിവെച്ച ഈത്തപ്പഴം കൂട്ടിലേക്ക് ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിച്ച് പുഡിങ് ട്രേയിൽ ഒഴിച്ചുകൊടുക്കുക. റ​ഫ്രിജറേറ്ററിൽ വെച്ച് സെറ്റ് ചെയ്ത് വിളമ്പാം.

Tags:    
News Summary - Healthy Pudding for Christmas, How To Make

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.