ആഹാരത്തിൽ ഗോതമ്പ് ഉൽപ്പന്നങ്ങൾക്ക് പ്രാധാന്യമേറി വരുന്ന കാലമാണിത്. മലയാളികൾ പോലും രാത്രിയിലെ കഞ്ഞി, ചോറ് ശീലങ്ങളില്‍ നിന്നും ചപ്പാത്തിയിലേക്കു മാറിക്കഴിഞ്ഞിരിയ്ക്കുന്നു. ഗോതമ്പിന് അത്രയേറെ പോഷകാരോഗ്യ ഗുണങ്ങൾ ഉള്ളതുതന്നെയാണ് ഇതിനു കാരണം. ഗോദമ്പിന്‍റെ വക ഭേദമായ ആട്ടയാണ് കൂടുതൽ പ്രചാരത്തിൽ ഉള്ളത്.
തടി കുറക്കാനുള്ള ഡയറ്റ് പ്ലാനുകളിലെ മുഖ്യഘടകം എന്നതിനുപരി രക്തം ശുദ്ധീകരിയ്ക്കുവാനും ദഹനശേഷി വര്‍ദ്ധിപ്പിയ്ക്കുവാനും അസ്ഥികള്‍ക്കുണ്ടാകുന്ന ബലക്കുറവും ക്ഷതവുമെല്ലാം അകറ്റാനും ഗോതമ്പ് നല്ലതു തന്നെ. ഇതിൽ വലിയ അളവിൽ അടങ്ങിയിരിക്കുന്ന ഫൈബറും വൈറ്റമിൻസുമാണ് കാരണം.ചപ്പാത്തി, ബേക്കറി ഉൽപ്പന്നങ്ങൾ, ചോക്ളേറ്റ് തുടങ്ങിയയവയിലെല്ലാം ആട്ട ഉപയോഗിക്കുന്നു.
ചർമ്മത്തിലെ പിക്മെൻറ്റേഷൻ അകറ്റാൻ കഴിവുള്ള ആട്ടപ്പൊടി വിവിധതരം ഫേസ് പാക്കുകളിലും ബോഡി സ്ക്രബുകളിലും ഉപയോഗിക്കുന്നുണ്ട്. അടങ്ങിയിരിക്കുന്ന ഫൈബർ അഥവാ തവിടിന്‍റെ അളവനുസരിച്ച് ഗുണനമേന്മയിലും രുചിയിലും വ്യത്യാസം കാണാം. പ്രിസർവേറ്റീവ് ചേർക്കാത്ത മില്ലുകളിൽ നിന്ന് പൊടിച്ച് നേരിട്ട് എത്തിക്കുന്ന ആട്ട തന്നെ തിരഞ്ഞെടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.