ഫില്ലിങ് തയാറാക്കാൻ
എല്ലില്ലാത്ത ചിക്കൻ, ഉപ്പും ഒരു ടീസ്പൂൺ മുളകുപൊടിയും കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് വേവിച്ചശേഷം കൈകൊണ്ട് പിച്ചിയെടുത്ത് മാറ്റിവെക്കുക, ശേഷം ഒരു പാനിൽ മൂന്ന് ടേബ്ൾ സ്പൂൺ ഓയിൽ ഒഴിച്ച് പൊടിയായി അരിഞ്ഞ സവാള വഴറ്റുക. അതിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും പച്ചമുളക് ചതച്ചതും ചേർത്ത് വഴറ്റുക.
ഇതിലേക്ക് ഉപ്പ്, ഒരു ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ ഗരം മസാല, അര ടീസ്പൂൺ ചിക്കൻ മസാല എന്നിവ ചേർത്ത് നന്നായി ഇളക്കുക, ശേഷം വേവിച്ച ചിക്കനും മല്ലിയിലയും ചേർത്ത് മിക്സ് ചെയ്യുക, ഫില്ലിങ് റെഡി.
ഇനി കടലപ്പൊടിയിലേക്ക് ഒരു നുള്ള് ഉപ്പും അര ടീസ്പൂൺ മുളകുപൊടിയും കുറച്ചു വെള്ളവും ചേർത്ത് ദോശമാവിന്റെ കട്ടിയിൽ കലക്കിയെടുക്കുക. ഇനി രണ്ടു വീതം ബ്രെഡ് ഒന്നിച്ചു വെച്ച് നാലു സൈഡും മുറിച്ചുമാറ്റി നേർപകുതിയായി മുറിക്കുക, ഓരോ ബ്രെഡ് പീസിന്റെ മുകളിൽ ഫില്ലിങ് വെച്ച് മറ്റേ ബ്രെഡ് പീസ് മുകളിൽവെച്ച് കടലമാവുകൊണ്ട് വശങ്ങൾ ഒട്ടിച്ചുകൊടുക്കുക, ബ്രെഡ് മുഴുവനായും കടലമാവ് പുരട്ടി കൊടുക്കുക (മാവിൽ മുക്കി എടുക്കരുത്.
ബ്രെഡ് കുതിർന്നു പോകും) ശേഷം ബ്രെഡ് ക്രമ്സിൽ മുക്കി 15 മിനിറ്റ് ഫ്രീസറിൽ വെച്ചശേഷം മീഡിയം തീയിൽ എണ്ണയിൽ പൊരിച്ചെടുക്കുക. അടിപൊളി തക്കാരപ്പെട്ടി തയാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.