ഒരിക്കലെങ്കിലും ശൈഖ് മുഹമ്മദിന് മുന്നിൽ തെൻറ ഭക്ഷണം വിളമ്പണമെന്ന ആഗ്രഹം നെഞ്ചേറ്റി നടക്കുന്ന ഒരു മലയാളി വീട്ടമ്മയുണ്ട് യു.എ.ഇയിൽ, ബീഗം ഷാഹിന. അറബികളേക്കാൾ നന്നായി ഇമാറാത്തി രുചികൾ വെച്ചുവിളമ്പുന്ന ഷാഹിന ഇപ്പോൾ അറിയപ്പെടുന്ന യൂ ട്യൂബർ കൂടിയാണ്.
serve it like shani എന്ന യൂട്യൂബ് ചാനലിലൂടെ കൂടുതലും പരിചയപ്പെടുത്തുന്നത് സാധാരണ വീട്ടിൽ ഉണ്ടാക്കാവുന്ന ഭക്ഷണങ്ങളാണ്. എന്നാൽ, ഇവിടെയൊന്നുമല്ല ഷാഹിനയുടെ കരുത്ത്. അത് ഇമാറാത്തി ഭക്ഷണത്തിലാണ്. അബൂദബിയിലെ സാംസ്കാരിക ഉൽസവമായ അൽഹൊസൻ ഫെസ്റ്റിവലിെൻറ ഭാഗമായി നടത്തിയ പാചക മത്സരത്തിൽ ഇമാറാത്തി സ്ത്രീകളെ മറികടന്നാണ് ഷാഹിനയുടെ മജ്ബൂസും സലോണയും ഒന്നാം സ്ഥാനം നേടിയത്.
അബൂദബി സർക്കാർ സംഘടിപ്പിക്കുന്ന ഈ മത്സരത്തിെൻറ ജഡ്ജിങ് പാനലിൽ ഇടംനേടാൻ കഴിഞ്ഞുവെന്ന അപൂർവനേട്ടവും ഷാഹിന സ്വന്തമാക്കി. ലുലുവിെൻറയും ഏഷ്യാനെറ്റിെൻറയും പാചക മത്സരങ്ങളിലും ഷാഹിനയെ തേടി സമ്മാനങ്ങളെത്തി. ഇവൻറുകൾ വീണ്ടും തുടങ്ങിയാൽ നടക്കാൻ പോകുന്ന മലബാർ അടുക്കള സൂപ്പർ ഷെഫ് ഫൈനലിസ്റ്റ് കൂടിയാണ്.
അറേബ്യൻ ഭക്ഷണങ്ങളിൽ മജ്ബൂസ്, മദ്ഫൂൺ, മന്തി, മദ്ബി, അൽ ഫഹം പോലുള്ളവയിലാണ് പ്രധാനമായും ശ്രദ്ധിക്കുന്നത്. ലുകീമത്ത് പോലുള്ള മധുര ഇനങ്ങളിലും ഒരുകൈ നോക്കുന്നു. പഠിച്ചത് ബയോടെക്നോളജിയാണെങ്കിലും പാചകത്തിലേക്ക് എങ്ങിനെയോ എത്തിെപ്പട്ടെതാണെന്ന് ഷാഹിന പറയും.
കുഞ്ഞുങ്ങളെയും നോക്കണം, ഒപ്പം ജോലിയും ചെയ്യണം എന്ന ആഗ്രഹത്തിലാണ് പാചകത്തിലേക്കും അതുവഴി യൂ ട്യൂബ് ചാനലിലേക്കും എത്തിയത്. ഭർത്താവ് അബ്ദുൽ റഷീദിെൻറയും മക്കളുടെയും പൂർണപിന്തുണയുണ്ട്. മൂത്ത മകൾ 11 വയസുകാരി റഷക്ക് അടുത്തിടെ കുക്കറി മത്സരത്തിൽ സമ്മാനം ലഭിച്ചിരുന്നു. റഷ, ഇഷ, ഷെസ, സെയ്ൻ മുഹമ്മദ് എന്നിവരാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.