നോമ്പെടുക്കുന്ന കുട്ടികൾക്കും മുതിർന്നവർക്കും കുടിക്കാൻ നല്ല ആരോഗ്യകരമായ വിഭവമാണ് ബ്രോക്കോളി സൂപ്പ്. റമദാനിൽ തീർച്ചയായും പരീക്ഷിച്ചിരിക്കേണ്ട രുചിക്കൂട്ട്.
പാനിൽ കുറച്ച് ബട്ടറും ശേഷം അരിഞ്ഞുവെച്ച വെളുത്തുള്ളിയും ചേർക്കുക. വെളുത്തുള്ളി മൂത്തുവരുമ്പോൾ കുറച്ചു ബ്രോക്കോളിയും കാരറ്റും ചേർക്കുക. നല്ലതുപോലെ വഴറ്റിയശേഷം അതിലേക്ക് മൈദ കൂടി ചേർത്ത് വഴറ്റുക. ശേഷം പാലൊഴിച്ച് തിളക്കുന്നതോടെ കുറുകാൻ തുടങ്ങും. ആവശ്യത്തിന് ഉപ്പും അര ടീസ്പൂൺ കുരുമുളകും കൂടി ചേർത്ത് യോജിപ്പിച്ച് തിളപ്പിക്കുക. കുറച്ച് ബ്രോക്കോളി കൂടി ഇട്ട് രണ്ടു മിനിറ്റ് വേവിക്കുന്നതോടെ ബ്രോക്കോളി സൂപ്പ് തയാറായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.