ആദ്യം ചിക്കന്‍ മുഴുവനായി കഴുകി വൃത്തിയാക്കി വരയിട്ട് മാറ്റിവെക്കുക. ഒരു പാത്രത്തിൽ തൈര്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, നാരങ്ങ നീര്, പാചക എണ്ണ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് ചിക്കൻ ചേർത്ത് മാരിനേറ്റ് ചെയ്ത് എല്ലാഭാഗങ്ങളിലും തുല്യമായി പുരട്ടി 3-4 മണിക്കൂർ റഫ്രിജറേറ്ററിൽ വെക്കുക.
ഇനി ഒരു പാത്രത്തിൽ തിളച്ച വെള്ളം എടുക്കുക, എന്നിട്ട് സ്റ്റീം റാക്ക് വെച്ച് മാരിനേറ്റഡ് ചിക്കൻ വെക്കുക, എന്നിട്ട് മൂടിവെച്ച് 30-35 മിനിറ്റ് നേരം കുറഞ്ഞതീയിൽ വേവിക്കുക. വെന്തുവന്നശേഷം ചിക്കൻ ഒരു ഫ്രൈ പാനില്‍ എണ്ണ ചൂടാക്കി ഇടത്തരം തീയിൽ ഇരുവശവും സ്വർണ തവിട്ട് നിറമാവുന്നതുവരെ വറുത്തെടുക്കുക.
പിന്നെ ഫ്രൈയിങ് പാനിൽ നെയ്യ് ചേർത്ത് ഉരുകിയതിന് ശേഷം ജീരകം, ഗ്രാമ്പൂ, ഏലം, കറുവപ്പട്ട, കുരുമുളക് എന്നിവ ചേർത്ത് ഇളക്കുക. ഇതിലേക്ക് സവാള ചേർത്ത് തവിട്ടുനിറമാകുന്നതുവരെ വഴറ്റുക. ഇതിലേക്ക് തക്കാളി ചേർത്ത് ഇളക്കുക. ശേഷം ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് എന്നിവ ചേർത്ത് നന്നായി ഇളക്കുക.
ഇതിലേക്ക് തൈര് ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് മുളകുപൊടി, മഞ്ഞൾപൊടി, ബിരിയാണി മസാല, ജാതിക്ക പൊടിച്ചതും നന്നായി കലർത്തി 2-3 മിനിറ്റ് വേവിക്കുക. ഇനി ദം ഇടുന്ന പാത്രത്തിൽ തയാറാക്കിയ ഗ്രേവി, വേവിച്ച അരി, പുതിനയില, മല്ലി ഇല, പച്ചമുളക്, വറുത്ത ചിക്കന്‍ എന്നിവ ചേർത്ത് 8-10 മിനിറ്റ് ചെറുതീയിൽ ആവി കയറ്റി എടുക്കാം. ചൂടോടെ വിളമ്പാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.