ചെറു മധുരവും എരിവും എല്ലാം ചേർന്നിണങ്ങിയ ഹണി ചിക്കൻ രുചിയുടെ കാര്യത്തിൽ മുൻപന്തിയിലാണ്. ചിക്കന്റെ ബ്രസ്റ്റ് പീസിലാണ് ഇതുണ്ടാക്കുന്നത്.
കുരുമുളക്, വെളുത്തുള്ളി, ചതച്ച മുളക്, കോൺസ്റ്റാർച്ച്, സോയാ സോസ്, ഉപ്പ്, ചിക്കൻ വേവിച്ച വെള്ളം എന്നിവ ചേർത്ത് മസാല തയാറാക്കി ചിക്കൻ കഷ്ണങ്ങളിൽ പുരട്ടിവയ്ക്കാം. ഒരു പാനിൽ വെജിറ്റബിൾ ഓയിൽ ഒഴിച്ച് ചിക്കൻ കഷ്ണങ്ങൾ മീഡിയം ഫ്രൈ ചെയ്ത് കോരി മാറ്റാം. ഗ്രേവി തയാറാക്കാൻ ചിക്കൻ വറുക്കാൻ ഉപയോഗിച്ച അതേ വെജിറ്റബിൾ ഓയിൽ ഉപയോഗിക്കാം. ചെറുതായി അരിഞ്ഞ വെളുത്തുള്ളി ഇട്ട് നിറം മാറുന്നതുവരെ മൂപ്പിക്കുക.
ശേഷം സവാളയും ഉപ്പും ഇട്ട് വഴറ്റുക. അതിലേക്ക് മുക്കാൽ ടീസ്പൂൺ ചതച്ച മുളകും കാൽ ടീസ്പൂൺ ചതച്ച കുരുമുളകും ചേർത്ത് ഇളക്കുക. രണ്ട് ടീസ്പൂൺ സ്പ്രിങ് ഒനിയൻ കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് ചിക്കൻ വേവിച്ച വെള്ളം ചേർത്ത് ഒന്നുകൂടി ഇളക്കുക. മുക്കാൽ ടീസ്പൂൺ കോൺ സ്റ്റാർച്ച് അൽപം വെള്ളത്തിൽ കുറുക്കി പാനിലേക്ക് ചേർക്കുക.
ഇതിലേക്ക് ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന ചിക്കനും ചേർത്ത് 5 മിനിറ്റ് മൂടിവെച്ച് വേവിക്കുക. അതിനുശേഷം ഒന്നു മുതൽ രണ്ട് ടേബിൾസ്പൂൺ വരെ തേൻചേർത്ത് ഇളക്കുക. അവസാനം കുറച്ച് വെളുത്ത എള്ള്(ആവശ്യമെങ്കിൽ) ചേർത്ത് ഇളക്കി സ്പ്രിംഗ് ഒണിയൻ ചേർത്ത് ചേർത്ത് വാങ്ങാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.