ചിക്കൻ ചീസ് പോക്കറ്റ്

ചേരുവകൾ:

1. ചിക്കൻ എല്ലില്ലാത്തത്- 250ഗ്രാം, 2. സ്വീറ്റ് കോൺ- 1 ടിൻ, 3. മൈദ - 1 കപ്പ്, 4. ബട്ടർ - 100ഗ്രാം, 5. പാൽ -1 കപ്പ്, 6. ബ്രെഡ് പൊടിച്ചത്- 4 ബ്രഡ്, 7. മുട്ട - 1 എണ്ണം, 8. മൊസറല്ല ചീസ്- 100 ഗ്രാം, 9. ഒറിഗാനോ - 1/2 സ്‌പൂൺ, 10. കുരുമുള ക്- 1 സ്പൂൺ, 11. ചില്ലി ഫ്ലേക്- 1 1/2 സ്പൂൺ, 12. ഓയിൽ- പൊരിക്കാൻ ആവശ്യത്തിന്, 13. പ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം:

എല്ലില്ലാത്ത ചിക്കൻ ചെറിയ കഷണങ്ങളാക്കി മുറിച്ച് ഉപ്പും അര സ്‌പൂൺ കുരുമുളകുപൊടി മാരി നേറ്റ് ചെയ്തു പത്തുമിനിറ്റ് മാറ്റിവെക്കുക. ചിക്കൻ ഓയിൽ ഒഴിച്ച് പൊരിച്ചെടുക്കുക. മറ്റൊരു പാത്ര ത്തിൽ ബട്ടർ മെൽറ്റ് ചെയ്‌ത്‌ അതിലേക്ക് പാലും മൈദയും ചേർത്തിളക്കി അഞ്ചു മിനിറ്റ് ഇളക്കി വേവിക്കുക. തീ ഓഫാക്കിയതിന് ശേഷം സ്വീറ്റ് കോണും ബാക്കിയു ള്ള പെപ്പ റും ചില്ലി ഫ്ലേക്കും ഉപ്പം ചേർത്ത് ഇളക്കുക.

തീ ഓണാ ക്കിയതിനു ശേഷം മൊസറല്ല ചീസ് ഇടുക. ചീസ് ചെറുതീയിൽ മെൽറ്റായതിനുശേഷം തണുക്കാൻ വേണ്ടി മാറ്റിവയ്ക്കുക. ഒരു പാത്രത്തിൽ മൈദ യും ഉപ്പും വെള്ളവും ചേർത്ത് ലൂസ് ആയിട്ട് മാവ് കലക്കിയെടുക്കുക.

ഒരു പാനെടുത്ത് ഈ മാവ് ചെറിയ ദോശയുടെ രൂപത്തിൽ ചുട്ടെടുത്തതിന് ശേഷം അതിൽ ഫില്ലിംഗ് നിറച്ച് നാല് ഭാഗവും മടക്കി ഒരു പോക്കറ്റ് രൂപത്തിലാക്കുക. മറ്റൊരു പാത്രത്തിൽ മുട്ട പൊട്ടിച്ച് നന്നായി ബീറ്റ് ചെയ്യുക. ഈ പോക്കറ്റ് മുട്ടയിലും ബ്രഡ്ക്രംസിലും മുക്കി പാനിൽ പൊരിച്ചെടുക്കുക.

Tags:    
News Summary - Chicken Cheese Pocket-recipe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.