ക്രാബ് ചട്ടിപ്പത്തിരി

ചേരുവകൾ: 

1. മു​ട്ട -5 എ​ണ്ണം,

2. ക്രാ​ബ് -5 എ​ണ്ണം,

3. ച​പ്പാ​ത്തി -5 എ​ണ്ണം,

4. പ​ച്ച​മു​ള​ക് -3 എ​ണ്ണം

5. സ​വാ​ള -2 എ​ണ്ണം,

6. പാ​ൽ -1 ഗ്ലാ​സ്,

7. മ​ഞ്ഞ​ൾ​പ്പൊ​ടി -അ​ര ടീ.​സ്പൂ​ൺ,

8. ഖ​രം​മ​സാ​ല -1 ടീ.​സ്പൂ​ൺ,

9. മു​ള​കു​പൊ​ടി -1 ടീ.​സ്പൂ​ൺ

10. ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി -1 ടീ. ​സ്പൂ​ൺ

11. വെ​ളി​ച്ചെ​ണ്ണ, നെ​യ്യ്‌, ഉ​പ്പ് -ആ​വ​ശ്യ​ത്തി​ന്

12. ഏ​ല​യ്ക്ക​പ്പൊ​ടി -ആ​വ​ശ്യ​ത്തി​ന്

13. മ​ല്ലി​യി​ല, ക​റി​വേ​പ്പി​ല -ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം:

ഒ​രു ഫ്രൈ​യി​ങ് പാ​നി​ൽ കു​റ​ച്ച് വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ച്ച് ചൂ​ടാ​കു​മ്പോ​ൾ കൊ​ത്തി​യ​രി​ഞ്ഞ സ​വാ​ള, ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി, പ​ച്ച​മു​ള​ക് ആ​വ​ശ്യ​ത്തി​ന് ഉ​പ്പ് ചേ​ർ​ത്ത് ന​ന്നാ​യി വ​ഴ​റ്റു​ക. ഇ​തി​ലേ​ക്ക് മു​ള​കു​പൊ​ടി, മ​ഞ്ഞ​ൾ​പ്പൊ​ടി, കു​റ​ച്ച് ഖ​രം മ​സാ​ല, ചെ​റു​താ​യി മു​റി​ച്ച മ​ല്ലി​യി​ല, ക​റി​വേ​പ്പി​ല ചേ​ർ​ത്തി​ള​ക്കു​ക. ശേ​ഷം ഉ​പ്പ് ചേ​ർ​ത്ത് വേ​വി​ച്ച് ക്രാ​ബി​ന്‍റെ ഫ്ല​ഷ് മാ​ത്രം എ​ടു​ത്ത​ത് ചേ​ർ​ത്തി​ള​ക്കി തീ ​ഓ​ഫാ​ക്കു​ക.

ശേ​ഷം ഒ​രു പാ​ത്ര​ത്തി​ൽ അ​ഞ്ച് മു​ട്ട പൊ​ട്ടി​ച്ച് ഒ​ഴി​ക്കു​ക ഇ​തി​ലേ​ക്ക് പാ​ൽ, ഏ​ല​ക്ക​പ്പൊ​ടി, ഉ​പ്പ്, ഖ​രം മ​സാ​ല, കു​റ​ച്ച് മു​ള​കു​പൊ​ടി ചേ​ർ​ത്ത് ന​ന്നാ​യി മി​ക്സ് ചെ​യ്ത് എ​ഗ്ഗ് മി​ക്സ് ത​യാ​റാ​ക്കു​ക. ചു​വ​ട് ക​ട്ടി​യു​ള്ള ഒ​രു നോ​ൺ​സ്റ്റി​ക്ക് പാ​ത്ര​ത്തി​ൽ ഒ​രു ടീ.​സ്പൂ​ൺ നെ​യ്യ്‌ ഒ​ഴി​ച്ച് ചൂ​ടാ​കു​മ്പോ​ൾ തീ ​കു​റ​ച്ച് ഇ​തി​ലേ​ക്ക് ഒ​രു ച​പ്പാ​ത്തി, ത​യാ​റാ​ക്കി​വെ​ച്ച എ​ഗ്ഗ് മി​ക്സി​ൽ ഡി​പ്പ് ചെ​യ്ത് വെ​ക്കു​ക ഇ​തി​ന് മു​ക​ളി​ൽ ത​യാ​റാ​ക്കി വെ​ച്ച ക്രാ​ബ് മ​സാ​ല​യി​ൽ​നി​ന്ന് ഒ​രു ടേ​ബി​ൾ സ്പൂ​ൺ എ​ടു​ത്ത് ലെ​യ​ർ ചെ​യ്യു​ക അ​തി​ന് മു​ക​ളി​ൽ വീ​ണ്ടും ച​പ്പാ​ത്തി എ​ഗ്ഗ് മി​ക്സി​ൽ ഡി​പ്പ് ചെ​യ്ത് വെ​ക്കു​ക, മു​ക​ളി​ൽ ക്രാ​ബ് മ​സാ​ല ചേ​ർ​ക്കു​ക.

ഇ​ങ്ങ​നെ ച​പ്പാ​ത്തി​യും ക്രാ​ബ് മ​സാ​ല​യും തീ​രു​ന്ന​ത് വ​രെ ലെ​യ​ർ ചെ​യ്ത് ബാ​ക്കി എ​ഗ്ഗ് മി​ക്സ് മു​ക​ളി​ൽ ഒ​ഴി​ച്ച് പാ​ത്രം മൂ​ടി​വെ​ച്ച് ചെ​റി​യ തീ​യി​ൽ ഇ​രു​പ​ത് മി​നി​റ്റ് വ​രെ കു​ക്ക് ചെ​യ്ത് ശേ​ഷം നെ​യ്യ്‌ പു​ര​ട്ടി​യ ഒ​രു ഫ്രൈ​യി​ങ് പാ​നി​ലേ​ക്ക് ഡീ​മോ​ൾ​ഡ് ചെ​യ്ത് ചെ​റു​തീ​യി​ൽ അ​ഞ്ചാ​റ് മി​നി​റ്റ് കു​ക്ക് ചെ​യ്‌​ത് ചൂ​ട് പോ​യ​തി​ന് ശേ​ഷം ഇ​ഷ്ട​മു​ള്ള ഷേ​പ്പി​ൽ ക​ട്ട് ചെ​യ്ത് സെ​ർ​വ് ചെ​യ്യാം.

Tags:    
News Summary - Crab Chattipathiri-Recipe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.