ചേരുവകൾ:
• ബീഫ് -250 ഗ്രാം
• സവാള -മൂന്ന് എണ്ണം (അരിഞ്ഞെടുത്തത്)
• ഉരുളക്കിഴങ്ങ് -രണ്ട് എണ്ണം (പുഴുങ്ങിയെടുത്തത്)
• ഇഞ്ചി വെളുത്തുള്ളി -ഒരു ടേബ്ൾസ്പൂൺ
• പച്ചമുളക് -മൂന്ന് എണ്ണം
• കറിവേപ്പില -ഒരു തണ്ട് (ചെറുതായി അരിഞ്ഞത്)
• ഗരം മസാല -അര ടേബ്ൾസ്പൂൺ
• മഞ്ഞൾപ്പൊടി -അര ടേബ്ൾ സ്പൂൺ
• മുളകുപൊടി -കാൽ ടേബ്ൾസ്പൂൺ
• കുരുമുളക് -കാൽ ടീസ്പൂൺ
• മുട്ട -നാല്
• മിൽക്ക് -രണ്ട് ടേബ്ൾസ്പൂൺ
• സേമിയ -ആവശ്യത്തിന്
• ഓയിൽ -ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്
തയാറാക്കുന്ന വിധം
ബീഫ് ഉപ്പും മഞ്ഞളും മുളകും ചേർത്ത് വേവിച്ചെടുക്കുക. ഒരു പാനിൽ മൂന്ന് ടേബ്ൾസ്പൂൺ ഓയിൽ ഒഴിച്ച് സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ നന്നായി വഴറ്റിയെടുക്കുക.
അതിലേക്ക് ഗരംമസാലയും കുരുമുളകും ചേർത്തതിന് ശേഷം ഉടച്ചുവെച്ച ഉരുളക്കിഴങ്ങും ബീഫ് ചെറുതായി ക്രഷ് ചെയ്തതും ചേർത്ത് അഞ്ചു മിനിറ്റ് നന്നായി യോജിപ്പിച്ചു തീ ഓഫ് ചെയ്യുക. രണ്ടു മുട്ട പുഴുങ്ങി എടുത്തതിനുശേഷം എട്ടു കഷണങ്ങളായി മുറിച്ചെടുത്തു മാറ്റിവെക്കുക.
ഒരു ബൗൾ എടുത്ത് രണ്ടു മുട്ടയും രണ്ട് ടേബ്ൾ സ്പൂൺ പാലും ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ് ചെയ്ത് വെക്കുക.
തയാറാക്കിവെച്ച ബീഫ് മസാല ചെറിയ ഉരുളകളാക്കി കൈയിൽ വെച്ച് പരത്തിയശേഷം അതിൽ കഷണങ്ങളാക്കി മുട്ട വെച്ച് പൊതിയുക.
പൊതിഞ്ഞെടുത്ത മസാല മുട്ടയുടെ മിക്സിൽ മുക്കിയെടുത്ത് സേമിയകൊണ്ട് പൊതിഞ്ഞു ചൂടാക്കിയ എണ്ണയിൽ വറുത്ത് കോരുക. സ്വാദിഷ്ഠമായ കിളിക്കൂട് റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.