ബീഫ് നന്നായി കഴുകി വെളുത്തുള്ളി-ഇഞ്ചി-പച്ചമുളക് പേസ്റ്റ്, എല്ലാ മസാലപ്പൊടികളും ചേർത്ത് മാരിനേറ്റ് ചെയ്തു വെക്കുക. സവാള പൊരിച്ചെടുത്ത ബീഫ് വേവിച്ച് മാറ്റിവെക്കുക. ബസ്മതി റൈസ് കൊണ്ട് നെയ്ച്ചോർ ഉണ്ടാക്കി ബീഫ് മസാല ഇട്ട് ലെയർ ചെയ്ത് പൊരിച്ച ഉള്ളിയും പാലിൽ കലക്കിയ കുങ്കുമവും കേവര എസൻസും ചേർത്ത് ദമ്മിൽ ഇട്ടു വെക്കുക.
മാവിന്റെ ചേരുവകൾ എല്ലാം കൂട്ടിയോജിപ്പിച്ച് നല്ല സോഫ്റ്റായി കുഴച്ചെടുക്കുക. വലിയ വട്ടത്തിൽ ചപ്പാത്തി പോലെ പരത്തിയെടുത്ത് അതിലേക്ക് ഉണ്ടാക്കിവെച്ച ബിരിയാണി നിറച്ച് എടുക്കുക. മുകളിലേക്ക് ഒരു കിഴി പോലെ ചുരുട്ടിയെടുക്കുക. ഇത് ഓവനിൽ 180 ഡിഗ്രിയിൽ ബേക്ക് ചെയ്തെടുക്കുക. ബീഫ് പൊട്ട്ലി ബിരിയാണി റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.