ചേരുവകൾ:
പച്ചക്കായ തൊലി കളഞ്ഞ് മുറിച്ചത്: 6
കടലമാവ്: അര കപ്പ്
തൈര്: കാൽ കപ്പ്
പാൽ: കാൽ കപ്പ്
ഉപ്പ്: ആവശ്യത്തിന്
കറിവേപ്പില: ആവശ്യത്തിന്
പച്ചമുളക്: 1
ബട്ടർ: രണ്ടു സ്പൂൺ
തയാറാക്കുന്ന വിധം:
തൊലി കളഞ്ഞ് മുറിച്ച പച്ചക്കായ അര കപ്പ് കടലമാവ് കലക്കി അതിൽ മുക്കി പൊരിക്കുക. കട്ടിയുള്ള പാത്രം അടുപ്പിൽവെച്ച് രണ്ടു സ്പൂൺ ബട്ടർ ഒഴിച്ച് കടുക്, ജീരകം, ഏലക്ക എല്ലാംകൂടി പൊട്ടിച്ചിട്ട്, അതിലേക്ക് രണ്ടോ മൂന്നോ ചെറിയ ഉള്ളി ഇട്ട് മൂപ്പിച്ച്, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവയുടെ പേസ്റ്റ് ഒന്നര സ്പൂൺ ചേർത്തിളക്കുക. അതിൽ നാലു തക്കാളി അരച്ച് കുറച്ച് വെള്ളത്തിൽ ചേർത്തൊഴിക്കുക.
വറ്റിവരുമ്പോൾ രണ്ടോ മൂന്നോ സ്പൂൺ തൈര് ഒഴിക്കുക. അതിൽ കാൽ സ്പൂൺ മുളകുപൊടി, കാൽ സ്പൂൺ മല്ലിപ്പൊടി, കാൽ സ്പൂൺ കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ഇളക്കി കാൽ കപ്പ് ഫ്രഷ് ക്രീം/തിക്ക് ക്രീം/കാഷ്യുനെട്ട് അരച്ചത് ഇതിലേതെങ്കിലും ഒന്ന് ചേർത്ത് തിളപ്പിക്കുക. തിളച്ചുവരുമ്പോൾ പൊരിച്ചുവെച്ച പച്ചക്കായ ചേർത്ത് യോജിപ്പിക്കുക. അതിനു മുകളിൽ കുറച്ച് കറിവേപ്പില, മല്ലി ഇല എന്നിവ ഇട്ട് തീ കെടുത്താം. പച്ചക്കായ ടിക്ക മസാല റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.