ബണ്ണും ചിക്കനും സോസുമെല്ലാം ചേർത്ത് രുചികരമായൊരു വേറിട്ട വിഭവമാണ് ഇന്നത്തെ റമദാൻ രുചിയിലെ സ്പെഷൽ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാവുന്ന സൂപ്പർ വിഭവത്തെ പരിചയപ്പെടാം.
എല്ല് ഒഴിവാക്കി കട്ട് ചെയ്ത ചിക്കനിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, സോയ സോസ്, ഉപ്പു, മുളക് പൊടി എന്നിവ ചേർത്ത് അര മണിക്കൂർ മാറ്റി വെക്കുക. ശേഷം ഇതിലേക്കു മൈദയും കോൺഫ്ലവറും ചേർത്ത് എണ്ണയിൽ വറുത്തെടുക്കാം. മറ്റൊരു പാനിൽ എണ്ണ ഒഴിച്ചു വെളുത്തുള്ളി ചതച്ചത് പഞ്ചസാര വെള്ളം സോസുകൾ മുളക്പൊടി എന്നിവ ചേർത്ത് നന്നായി തിളപ്പിക്കുക. ഇതിലേക്കു വറുത്ത ചിക്കൻ ചേർത്ത് തിളപ്പിക്കുക.
മൈദ, യീസ്റ്റ്, പാൽപ്പൊടി, ഉപ്പ്, പഞ്ചസാര എന്നിവ വെള്ളം ചേർത്ത് കുഴച്ചു രണ്ട് മണിക്കൂർ പൊങ്ങാൻ വെക്കുക. പിന്നീട് ഓരോന്നും പരത്തി ചെറിയ പൂരി വലുപ്പത്തിൽ ആകുക. അൽപം എണ്ണ തടവി രണ്ടായി മടക്കുക. ശേഷം 20 മിനിറ്റ് വീണ്ടും പൊങ്ങാൻ വെക്കുക. എട്ട് മിനിറ്റ് ആവിയിൽ വെക്കുക. തണുത്ത ശേഷം ഇതിലേക്ക് ചിക്കൻ ഫില്ലിങ് ചേർത്ത് ആവശ്യത്തിന് മല്ലിയിലയും തൂവി അലങ്കരിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.