സ്വീ​റ്റ് പ്ലാ​ന്റി​ൻ ല​സാ​നി​യ, ഇൻസെറ്റിൽ ഷിം​ന ഷാ​ക്കി​ർ

സ്വീ​റ്റ് പ്ലാ​ന്റി​ൻ ല​സാ​നി​യ

ഇ​ഫ്താ​ർ സ​മ​യം മു​തി​ർ​ന്ന​വ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും ഒ​​രു​പോ​ലെ ഇ​ഷ്ട​പ്പെ​ടു​ന്ന, ആ​രോ​ഗ്യ​ക​ര​മാ​യ വി​ഭ​വ​മാ​ണ് ‘സ്വീ​റ്റ് പ്ലാ​ന്റി​ൻ ല​സാ​നി​യ’. പ്യു​ട്ടോ​റി​ക്ക​ൻ ഡി​ഷ് എ​ന്ന നി​ല​യി​ൽ പ്ര​ശ​സ്ത​മാ​യ ഈ ​വി​ഭ​വ​ത്തെ പ​രി​ച​യ​പ്പെ​ടാം. 

ചേ​രു​വ​ക​ൾ

  • നേ​ന്ത്ര​പ്പ​ഴം - നാ​ല്
  • കാ​ഷ്യൂ ന​ട്ട്, മു​ന്തി​രി, നെ​യ്യ് - ആ​വ​ശ്യ​ത്തി​ന്
  • ഏ​ല​ക്ക പൊ​ടി​ച്ച​ത് - അ​ര ടീ​സ്പൂ​ൺ
  • പ​ഞ്ച​സാ​ര - 3-4 ടേ​ബ്ൾ സ്പൂ​ൺ
  • പാ​ൽ - ഒ​രു ഗ്ലാ​സ്
  • കോ​ൺ​ഫ്ല​വ​ർ - മൂ​ന്ന് ടേ​ബ്ൾ സ്പൂ​ൺ
  • ഏ​ല​ക്ക പൊ​ടി​ച്ച​ത് - അ​ര ടീ ​സ്പൂ​ൺ
  • പ​ഞ്ച​സാ​ര - ര​ണ്ട് ടേ​ബ്ൾ സ്പൂ​ൺ

ത​യാ​റാ​ക്കു​ന്ന വി​ധം

നേ​ന്ത്ര​പ്പ​ഴം നാ​ലെ​ണ്ണം ചെ​റു​താ​യി അ​രി​ഞ്ഞെ​ടു​ക്കു​ക. ആ​വ​ശ്യ​ത്തി​ന് നെ​യ്യ് ചേ​ർ​ത്ത് അ​തി​ലേ​ക്ക് കാ​ഷ്യൂ ന​ട്ട്സും മു​ന്തി​രി​യും ചേ​ർ​ത്ത് ചെ​റു​താ​യി മൂ​പ്പി​ച്ചെ​ടു​ക്കു​ക. ഇ​തി​ലേ​ക്ക് അ​രി​ഞ്ഞു​വെ​ച്ച പ​ഴം ചേ​ർ​ത്ത് വ​ഴ​റ്റി​ക്കൊ​ടു​ക്കു​ക. മ​ധു​രം ആ​വ​ശ്യ​മ​നു​സ​രി​ച്ച് ചേ​ർ​ത്തു കൊ​ടു​ക്കു​ക. അ​വ​സാ​ന​മാ​യി അ​ര ടീ​സ്പൂ​ൺ ഏ​ല​ക്ക പൊ​ടി​ച്ച​തും ചേ​ർ​ക്കാ​വു​ന്ന​താ​ണ്.

ഒ​രു ഗ്ലാ​സ് പാ​ലി​ൽ മൂ​ന്ന് ടേ​ബ്ൾ സ്പൂ​ൺ കോ​ൺ​ഫ്ല​വ​റും, അ​ര ടീ​സ്പൂ​ൺ ഏ​ല​ക്ക പൊ​ടി​ച്ച​തും, ര​ണ്ട് ടേ​ബ്ൾ സ്പൂ​ൺ പ​ഞ്ച​സാ​ര​യും ചേ​ർ​ത്തു ന​ന്നാ​യി ചെ​റി​യ തീ​യി​ൽ കു​റു​ക്കി​യെ​ടു​ക്കു​ക. ഇ​ത് ഒ​ന്ന് ചൂ​ടാ​റി​യ​തി​നു ശേ​ഷം വ​ലി​യൊ​രു പ്ലേ​റ്റി​ൽ കു​റ​ച്ച് ഓ​യി​ൽ ത​ട​വി പ​ഴ​ത്തി​ന്റെ കൂ​ട്ട് വെ​ച്ച് സെ​റ്റ് ആ​ക്കി കൊ​ടു​ക്കു​ക. ഇ​തി​ന് മു​ക​ളി​ലാ​യി പാ​ലും കോ​ൺ​ഫ്ല​വ​റും ചേ​ർ​ത്ത മി​ശ്രി​തം കു​റ​ച്ചൊ​ന്നു ചൂ​ടാ​റി​യ​തി​നു ശേ​ഷം ഒ​ഴി​ച്ചു കൊ​ടു​ക്കു​ക.

ഒ​രു മ​ണി​ക്കൂ​ർ ഫ്രി​ഡ്ജി​ൽ​വെ​ച്ച​തി​നു​ശേ​ഷം ഓ​രോ പീ​സാ​യി ക​ട്ട് ചെ​യ്ത് ക​ഴി​ക്കാ​വു​ന്ന​താ​ണ്. ചൂ​ടോ​ടെ​യും സെ​ർ​വ് ചെ​യ്യാം. പ​ഴം ക​ഴി​ക്കാ​ത്ത മ​ക്ക​ൾ​ക്ക് പോ​ലും ഇ​ഷ്ട​മാ​കു​ന്ന ഒ​രു ഈ​സി ആ​ൻ​ഡ് ടേ​സ്റ്റി ഇ​ഫ്താ​ർ ഐ​റ്റം. റ​മ​ദാ​നി​ലെ നോ​മ്പു​തു​റ വേ​ള​ക​ളി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റി​യ വി​ഭ​വം കൂ​ടി​യാ​ണി​ത്.

വീ​ട്ടി​ൽ പ​രീ​ക്ഷി​ക്കാ​നും ചെ​യ്യാ​നും മ​റ്റു​ള്ള​വ​ർ​ക്ക് പ​ങ്കു​വെ​ക്കാ​നും പ​റ്റി​യ ഒ​രു അ​ടി​പൊ​ളി ഇ​ഫ്താ​ർ ഐ​റ്റം.

Tags:    
News Summary - Sweet Plantin Lasaniya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.