തിരൂർ: സംസ്ഥാന ഭക്ഷ്യസുരക്ഷ വകുപ്പ് മുഖേന തിരൂര്‍ റെയില്‍വേ സ്റ്റേഷന് കേന്ദ്ര ഭക്ഷ്യസുരക്ഷ അതോറിറ്റിയുടെ ഈറ്റ് റൈറ്റ് സ്റ്റേഷന് സര്‍ട്ടിഫിക്കറ്റ്. മലപ്പുറം ജില്ലയില്‍ ആദ്യമായാണ് കേന്ദ്ര ഭക്ഷ്യസുരക്ഷ അതോറിറ്റിയുടെ അംഗീകാരം ലഭിക്കുന്നത്.
തിരൂര്‍ റെയില്‍വേ സ്റ്റേഷനകത്തെ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളിലും ഹോട്ടലുകളിലും നടത്തിയ പരിശോധനയില്‍ തീര്‍ത്തും ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഭക്ഷ്യവസ്തുക്കള്‍ വിൽക്കുന്നതും പാചകം ചെയ്യുന്നതുമെന്നും കണ്ടെത്തിയതിനാലാണ് തിരൂര്‍ റെയില്‍വേ സ്റ്റേഷന് ഈറ്റ് റൈറ്റ് സ്റ്റേഷന് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.
തിരൂര്‍ ഭക്ഷ്യസുരക്ഷ ഓഫിസര്‍ എം.എന്‍. ഷംസിയ, തിരൂര്‍ റെയില്‍വേ ചീഫ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.എ. സയിദ് മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. തുടര്‍ന്ന് ഭക്ഷ്യസുരക്ഷ വകുപ്പും റെയില്‍വേ വിഭാഗയും സംയുക്തമായി നടത്തിയ ഓഡിറ്റ് ഫലമായാണ് തിരൂര്‍ റെയില്‍വേ സ്റ്റേഷന് ഈറ്റ് റൈറ്റ് സ്റ്റേഷന് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.