Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightTasty Hutchevron_rightതി​രൂ​ര്‍ റെ​യി​ല്‍വേ...

തി​രൂ​ര്‍ റെ​യി​ല്‍വേ സ്റ്റേ​ഷ​ന് ഈ​റ്റ് റൈ​റ്റ് സ്റ്റേ​ഷ​ന്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ്

text_fields
bookmark_border
തി​രൂ​ര്‍ റെ​യി​ല്‍വേ സ്റ്റേ​ഷ​ന് ഈ​റ്റ് റൈ​റ്റ് സ്റ്റേ​ഷ​ന്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ്
cancel

തി​രൂ​ർ: സം​സ്ഥാ​ന ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് മു​ഖേ​ന തി​രൂ​ര്‍ റെ​യി​ല്‍വേ സ്റ്റേ​ഷ​ന് കേ​ന്ദ്ര ഭ​ക്ഷ്യ​സു​ര​ക്ഷ അ​തോ​റി​റ്റി​യു​ടെ ഈ​റ്റ് റൈ​റ്റ് സ്റ്റേ​ഷ​ന്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ്. മ​ല​പ്പു​റം ജി​ല്ല​യി​ല്‍ ആ​ദ്യ​മാ​യാ​ണ് കേ​ന്ദ്ര ഭ​ക്ഷ്യ​സു​ര​ക്ഷ അ​തോ​റി​റ്റി​യു​ടെ അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​ത്.

തി​രൂ​ര്‍ റെ​യി​ല്‍വേ സ്റ്റേ​ഷ​ന​ക​ത്തെ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ വി​ല്‍ക്കു​ന്ന ക​ട​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ തീ​ര്‍ത്തും ഭ​ക്ഷ്യ​സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ വി​ൽ​ക്കു​ന്ന​തും പാ​ച​കം ചെ​യ്യു​ന്ന​തു​മെ​ന്നും ക​ണ്ടെ​ത്തി​യ​തി​നാ​ലാ​ണ് തി​രൂ​ര്‍ റെ​യി​ല്‍വേ സ്റ്റേ​ഷ​ന് ഈ​റ്റ് റൈ​റ്റ് സ്റ്റേ​ഷ​ന്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​ത്.

തി​രൂ​ര്‍ ഭ​ക്ഷ്യ​സു​ര​ക്ഷ ഓ​ഫി​സ​ര്‍ എം.​എ​ന്‍. ഷം​സി​യ, തി​രൂ​ര്‍ റെ​യി​ല്‍വേ ചീ​ഫ് ഹെ​ല്‍ത്ത് ഇ​ന്‍സ്പെ​ക്ട​ര്‍ പി.​എ. സ​യി​ദ് മു​ഹ​മ്മ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. തു​ട​ര്‍ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പും റെ​യി​ല്‍വേ വി​ഭാ​ഗ​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ഓ​ഡി​റ്റ് ഫ​ല​മാ​യാ​ണ് തി​രൂ​ര്‍ റെ​യി​ല്‍വേ സ്റ്റേ​ഷ​ന് ഈ​റ്റ് റൈ​റ്റ് സ്റ്റേ​ഷ​ന്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tirur Railway StationEat Right Station Certificate
News Summary - Eat Right Station Certificate for Tirur Railway Station
Next Story