ഐ​ൻ ഖാ​ലി​ദി​ലെ ഷാ​യ് എ​ക്സ്പ്ര​സി​ലെ റ​മ​ദാ​ൻ പ​ല​ഹാ​ര​ങ്ങ​ളു​ടെ വി​ൽ​പ​ന

ദോ​ഹ: നാ​ട്ടി​ലാ​യാ​ലും മ​റു​നാ​ട്ടി​ലാ​യാ​ലും എ​ണ്ണ​ക്ക​ടി​ക​ളാ​ണ് മ​ല​യാ​ളി​യു​ടെ പ​ല​ഹാ​ര​ങ്ങ​ളി​ൽ മു​ഖ്യം. അ​ത് നോ​മ്പാ​യാ​ലും പെ​രു​ന്നാ​ളാ​യാ​ലും മ​റ്റെ​ന്ത് ആ​ഘോ​ഷ​മാ​യാ​ലും. പ്ര​വാ​സ​ത്തി​ലെ നോ​മ്പു​തു​റ​യി​ലു​മു​ണ്ട് എ​ണ്ണ​പ്പ​ല​ഹാ​ര​ങ്ങ​ൾ​ക്ക് മു​ൻ​നി​ര​യി​ൽ സ്ഥാ​നം. ​റ​മ​ദാ​ൻ അ​വ​സാ​ന പ​ത്തി​ലേ​ക്ക് അ​ടു​ക്കു​മ്പോ​ൾ നോ​മ്പു​തു​റ വി​ഭ​വ​ങ്ങ​ളി​ൽ മു​ൻ​നി​ര​യി​ലാ​ണ് എ​രി​വും മ​ധു​ര​വു​മാ​യി പ​ല ത​ര​ത്തി​ലു​ള്ള പ​ല​ഹാ​ര​ങ്ങ​ൾ. റ​മ​ദാ​ൻ ഒ​ന്നു മു​ത​ൽ​ത​ന്നെ ഖ​ത്ത​റി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഹോ​ട്ട​ലു​ക​ളി​ലും ക​ഫ്റ്റീ​രി​യ​ക​ളി​ലും റ​സ്റ്റാ​റ​ന്റി​ലു​മാ​യി ഇ​ത്ത​രം വി​ഭ​വ​ങ്ങ​ളു​ടെ വി​ൽ​പ​ന ത​കൃ​തി​യാ​ണ്. മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​വി​ഭ​വ​മെ​ന്ന നി​ല​യി​ലാ​ണ് പ്ര​ശ​സ്ത​മെ​ങ്കി​ലും ഇ​ത​ര രാ​ജ്യ​ക്കാ​ർ ഏ​റെ ആ​വ​ശ്യ​ക്കാ​രാ​യു​ണ്ടെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.

പാ​കി​സ്താ​ൻ, ബം​ഗ്ലാ​ദേ​ശ്, ഈ​ജി​പ്ത്, ഇ​റാ​ൻ, ഫി​ലി​പ്പീ​ൻ​സ്, ശ്രീ​ല​ങ്ക ഉ​ൾ​പ്പെ​ടെ വി​വി​ധ രാ​ജ്യ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ ഇ​ത്ത​രം പ​ല​ഹാ​ര​ങ്ങ​ൾ​ക്കാ​യി തി​ര​ക്കു​കൂ​ട്ടു​ന്ന​താ​ണ് റ​മ​ദാ​നി​ലെ പ്ര​ധാ​ന കാ​ഴ്ച​ക​ളി​ലൊ​ന്ന്. ഇ​വ​ർ​ക്ക് പു​റ​മെ ഖ​ത്ത​രി​ക​ളും പ​തി​വാ​യി എ​ണ്ണ​പ്പ​ല​ഹാ​ര​ങ്ങ​ൾ വാ​ങ്ങാ​നെ​ത്തു​ന്നു​വെ​ന്ന് ന​ജ്മ​യി​ലെ സെ​ഞ്ച്വ​റി ഹോ​ട്ട​ൽ മാ​നേ​ജ​ർ ഇ​ല്യാ​സ് മ​ട്ട​ന്നൂ​ർ പ​റ​യു​ന്നു. സ​മൂ​സ, ഉ​ന്ന​ക്കാ​യ മു​ത​ൽ ബ​ൺ വി​ഭ​വ​ങ്ങ​ളാ​ണ് ഇ​വ​ർ​ക്ക് പ്രി​യ​ങ്ക​രം. ദി​വ​സ​വും പ​ല​ഹാ​ര​ങ്ങ​ളും മ​റ്റു​മാ​യി 40ഓ​ളം ത​രം വി​ഭ​വ​ങ്ങ​ളാ​ണ് റ​മ​ദാ​ൻ സ്‍പെ​ഷ​ലാ​യി ത​യാ​റാ​ക്കു​ന്ന​ത്. ഇ​വ​യു​ടെ വി​ൽ​പ​ന ​ഉ​ച്ച​ക്ക് 2.30ഓ​ടെ ആ​രം​ഭി​ക്കും. ര​ണ്ട്-​ര​ണ്ട​ര മ​ണി​ക്കൂ​റി​നു​ള്ളി​ൽ​ത​ന്നെ ഇ​വ​യെ​ല്ലാം വി​റ്റ​ഴി​യു​ക​യും ചെ​യ്യും -ഇ​ല്യാ​സ് പ​റ​ഞ്ഞു.

എ​ല്ലാ രാ​ജ്യ​ക്കാ​രും മി​ക്ക നോ​മ്പു​തു​റ വി​ഭ​വ​ങ്ങ​ളും രു​ചി​ച്ചു​നോ​ക്കു​ന്നു​ണ്ടെ​ങ്കി​ലും താ​രം സ​മൂ​സ​ത​ന്നെ​യാ​ണ്. ചി​ക്ക​ൻ, മ​ട്ട​ൻ, ചീ​സ്, വെ​ജി​റ്റ​ബി​ൾ സ​മൂ​സ തു​ട​ങ്ങി ഇ​ത്തി​രി വ​ലു​പ്പ​മു​ള്ള പ​ഞ്ചാ​ബി സ​മൂ​സ വ​രെ എ​ങ്ങും അ​ണി​നി​ര​ക്കു​ന്നു. ഇ​ന്ത്യ​ക്കാ​രു​ടെ പ്രി​യ​പ്പെ​ട്ട ഭ​ക്ഷ്യ​യി​ന​മാ​യ ക​ട്‍ല​റ്റും മ​ല​യാ​ളി​ക​ളു​ടെ സ്വ​ന്തം കു​ഞ്ഞി​പ്പ​ത്തി​രി​യും ഇ​ത​ര ദേ​ശ​ക്കാ​ർ​ക്ക് ഇ​ഷ്ട​വി​ഭ​വം​ത​ന്നെ.

മ​ല​യാ​ളി​ക​ളാ​ണ് പ്ര​ധാ​ന ആ​വ​ശ്യ​ക്കാ​രെ​ങ്കി​ലും അ​ന്യ​രാ​ജ്യ​ക്കാ​രും ധാ​രാ​ള​മാ​യി മ​ല​യാ​ളി​ക​ളു​ടെ സ്വാ​ദ് ഇ​ഷ്ട​പ്പെ​ടു​ന്ന​താ​യി ഐ​ൻ​ഖാ​ലി​ദ് 51ലെ ​ഷാ​യ് എ​ക്സ്പ്ര​സ് ഉ​ട​മ തൃ​ശൂ​ർ സ്വ​ദേ​ശി റ​ഷീ​ദ് ‘ഗ​ൾ​ഫ് മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു. സ​മൂ​സ, പ​ക്ക​വ​ട വി​ഭ​വ​ങ്ങ​ളാ​ണ് ഖ​ത്ത​രി​ക​ളു​ടെ ഫേ​വ​റി​റ്റ്. ചി​ക്ക​ൻ, ചീ​സ്, വെ​ജ് സ​മൂ​സ​ക​ൾ വാ​ങ്ങാ​നാ​യി പ​തി​വാ​യി എ​ത്തു​ന്ന​വ​രു​ണ്ട് -റ​ഷീ​ദ് പ​റ​ഞ്ഞു. രാ​വി​ലെ 11നു​ത​ന്നെ വി​ഭ​വ​ങ്ങ​ൾ ത​യാ​റാ​ക്കാ​ൻ തു​ട​ങ്ങും. എ​ങ്കി​ലേ, ഉ​ച്ച​ക​ഴി​ഞ്ഞ് വി​ൽ​പ​ന ആ​രം​ഭി​ക്കാ​ൻ ക​ഴി​യൂ. നോ​മ്പു​തു​റ​ക്കു​ന്ന​തി​ന് അ​ര​മ​ണി​ക്കൂ​ർ മു​മ്പാ​യി വി​ൽ​പ​ന ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചി​ക്ക​ൻ​റോ​ൾ, ഇ​റ​ച്ചി​പ്പ​ത്തി​രി, കു​ഞ്ഞി​പ്പ​ത്ത​ൽ, മീ​ൻ​പ​ത്ത​ൽ, മു​ട്ട​പ്പ​ത്ത​ൽ, ഇ​റ​ച്ചി​യ​ട, ഇ​ല​യ​ട, മ​ധു​ര​യ​ട, മീ​ന​ട, ചെ​മ്മീ​ന​ട, ഉ​ഴു​ന്നു​വ​ട, ഉ​ള്ളി​വ​ട, പ​ഴം​പൊ​രി, പ​ഴം​നി​റ​ച്ച​ത്, ഉ​രു​ള​ക്കി​ഴ​ങ്ങ്, മു​ള​ക് ബ​ജി, കാ​യ ബ​ജി, പ​ഴം​പൊ​രി, ഉ​ന്ന​ക്കാ​യ, നെ​യ്യ​പ്പം, വ​ട്ട​യ​പ്പം, ക​ല്ലു​മ്മ​ക്കാ​യ, സു​ഖി​യ​ൻ, മ​സാ​ല​ബോ​ണ്ട, സ്വീ​റ്റ് ബോ​ണ്ട, പ​ഴം​നി​റ​ച്ച​ത്, വി​വി​ധ ത​രം ക​ട്‍ല​റ്റു​ക​ൾ, ഇ​ലാ​ഞ്ചി, ത​രി​ക്ക​ഞ്ഞി അ​ങ്ങ​നെ വി​ഭ​വ​ങ്ങ​ൾ നീ​ണ്ടു​കി​ട​ക്കു​മ്പോ​ൾ പ്ര​വാ​സി നോ​മ്പു​തു​റ നാ​ട്ടി​ലേ​തു​പോ​ലെ​ത​ന്നെ​യാ​യി മാ​റു​ന്നു.

Tags:    
News Summary - Malayalee restaurant with local fasting food in Ramadan from the Qataris Fans as far as the Philippines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.