കാലാവസ്ഥയേതുമാകട്ടെ, ചായ പ്രേമികള്‍ നിശ്ചിത സമയങ്ങളില്‍ ചായ രുചിച്ചിരിക്കും. രാജ്യത്ത് തണുപ്പ് കടുത്തത് ടീ ഷോപ്പുകള്‍ക്ക് ഉണർവേകിയിട്ടുണ്ട്. നൂറോളം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വസിക്കുന്ന യു.എ.ഇയില്‍ നൂറിലേറെ രുചികൂട്ടുകളില്‍ ഒരുക്കുന്ന ചായ ലഭിക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.
കരികളില്‍ കനലെരിച്ച് തയാറാക്കുന്ന കറക്ക് ചായയും കട്ടന്‍ ചായയുമാണ് റാസല്‍ഖൈമ അല്‍ഖ്വാസിമി അല്‍മന്നൂര്‍ പരമ്പരാഗത കോഫി ഷോപ്പിലെ പ്രത്യേകത. ഓള്‍ഡ് റാസല്‍ഖൈമയില്‍ ഏഴ് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് സ്ഥാപനം പ്രവര്‍ത്തനം തുടങ്ങിയത്. സ്ഥാപകനായ സ്വദേശി പൗരന്‍ മരണപ്പെട്ടെങ്കിലും രുചികൂട്ടുകളില്‍ മാറ്റം വരുത്താതെ സ്ഥാപനത്തിന്‍റെ ജൈത്രയാത്ര തുടരുകയാണെന്ന് ജീവനക്കാരനായ നിലമ്പൂര്‍ സ്വദേശി ഫാരിസ് അഭിപ്രായപ്പെട്ടു.
സാധാരണ ഇലക്ട്രിക്-പാചവാതക രീതിയില്‍ തയാറാക്കുന്ന ചായകളില്‍ നിന്ന് വ്യത്യസ്തമായ രുചി നല്‍കുന്നതാണ് തീ കനലില്‍ ഒരുക്കുന്ന ചായയുടെ മേന്മ. തദ്ദേശീയരായ അറബ് പ്രമുഖരും സാധാരണക്കാരുമാണ് ഉപഭോക്താക്കളില്‍ ഏറെയും. ജീവനക്കാര്‍ കൂടുതലും മലയാളികളാണെന്നും ഫാരിസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.