കോട്ടായി: ഉത്സവ സീസണും വേനലും കനത്തതോടെ വിപണി കൊഴുപ്പിക്കാൻ നാനാതരം പഴവർഗങ്ങൾ എത്തുന്നുണ്ടെങ്കിലും ദാഹശമനത്തിന് ഏറ്റവും പ്രിയം തണ്ണിമത്തൻ തന്നെ. അതിർത്തി കടന്ന് തമിഴ്നാട്ടിൽ നിന്നെത്തുന്ന തണ്ണിമത്തൻ പാതയോരങ്ങളിൽ നിരത്തിവെച്ച ശീതള പാനീയങ്ങളിൽ ഒന്നാമനാണ്.
തമിഴ്നാട്ടിലെ ആനമല, പൊള്ളാച്ചി, ഉടുമൽപേട്ട, ട്രിച്ചി എന്നിവിടങ്ങളിൽ നിന്നാണ് തണ്ണി മത്തൻ വ്യാപകമായി പാലക്കാടൻ വിപണിയിലെത്തുന്നത്. കഴിഞ്ഞ വർഷം ഇതേ സീസണിൽ തണ്ണിമത്തൻ കിലോക്ക് 20 രൂപ വിലയുണ്ടായിരുന്നത് ഇത്തവണ 25 രൂപയാണെന്നും കഴിഞ്ഞ വർഷം മൊത്ത വില കിലോക്ക് 13 രൂപയായിരുന്നത് ഇത്തവണ 18 മുതൽ 20 വരെയായി ഉയർന്നിട്ടുണ്ടെന്നും കച്ചവടക്കാർ പറഞ്ഞു.
വില വർധിച്ചത് കാരണം വാഹനങ്ങളിൽ വ്യാപകമായി എത്തിച്ച് പാതയോരങ്ങളിലെ കച്ചവടക്കാർക്ക് ഇറക്കിക്കൊടുത്തിരുന്നവർ രംഗം വിട്ടെന്നും കോട്ടായിയിലെ തണ്ണി മത്തൻ കച്ചവടക്കാർ പറയുന്നു. നോമ്പ് കാലത്ത് ചിലപ്പോൾ ചെറിയ വില വർധനക്ക് സാധ്യതയുണ്ടെന്നും പറഞ്ഞു. കിരൺ ഇനത്തിനാണ് ഡിമാൻഡ് കൂടുതലെന്നും ചൂട് കൂടുന്തോറും തണ്ണി മത്തന്‍ ആവശ്യക്കാർ ഏറുകയാണെന്നും ഇവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.