ബാങ്കോക്ക്: ലോകത്തിലെ ഏറ്റവും മികച്ച ഭക്ഷണം കിട്ടുന്ന നാട് തെരഞ്ഞെടുക്കുകയാണെങ്കിൽ അതിൽ മുൻപന്തിയിൽ തന്നെയാകും ഇന്ത്യയുടെ സ്ഥാനം. ഇന്ത്യൻ ഭക്ഷണത്തിന്റെ സ്വാദ് കേട്ടറിഞ്ഞ് നമ്മുടെ നാട് സന്ദർശിക്കാനെത്തുന്ന വിദേശികൾ നിരവധിയാണ്. ദക്ഷിണേന്ത്യൻ സദ്യ കഴിച്ച് തായ്‍ലൻഡ് യൂട്യൂബറുടെ പ്രതികരണമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. ദക്ഷിണേന്ത്യൻ രുചി ആസ്വദിക്കുന്ന തായ്‍ലൻഡുകാരന്റെ മുഖഭാവമാണ് ഏവരെയും ആകർഷിച്ചത്.
ഫുഡ് ബ്ലോഗറായ മാർക് വീൻസാണ് വൈറൽ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ബാങ്കോക്കിലെ സുഖം റസ്റ്ററന്റിൽ വെച്ചാണ് വീൻസ് 18 ദക്ഷിണേന്ത്യൻ ഭക്ഷണപദാർത്ഥങ്ങൾ രുചിച്ചുനോക്കിയത്. ചോറ്, അവിയൽ, സാമ്പാർ, രസം, അച്ചാറ് എന്നിവ വാഴ ഇലയിലാണ് വിളമ്പിയത്. കൈകൊണ്ട് വളരെ ആസ്വദിച്ചാണ് ഹീൻസ് ഭക്ഷണം കഴിക്കുന്നതെന്ന് വിഡിയോയിൽ കാണാം.
ഭക്ഷണം കഴിച്ച ശേഷമുള്ള വീൻസിന്റെ ഭാവങ്ങൾക്ക് കൈയ്യടിക്കുകയാണ് നെറ്റിസൺസ്. ഏഴുലക്ഷത്തിലധികം കാഴ്ചക്കാരെയാണ് വിഡിയോക്ക് ഇതിനോടകം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.