ആയിരം രൂപക്ക് കോഫിയും ലക്ഷം രൂപക്ക് ഡിന്നറും ഒക്കെ ലഭിക്കുന്ന നാടാണ് നമ്മുടേത്. എന്നാൽ ഒരു ബർഗറിന് 57,987 രൂപ വിലവരും എന്ന് പറഞ്ഞാൽ വിശ്വസിക്കാനാവുമോ. എന്നാൽ സംഗതി സത്യമാണ്. അമേരിക്കയിലെ ഒരു റസ്റ്ററന്റ് പുതുതായി അവതരിപ്പിച്ച ബർഗറിന് 700 ഡോളർ ആണ് വില. ലോകത്തെ ഏറ്റവും വിലകൂടിയ ഘടകങ്ങൾ ചേർത്താണ് ഈ ബർഗർ ഉണ്ടാക്കുന്നത്.
ഒരു അമേരിക്കൻ റെസ്റ്റോറന്‍റാണ് ഈ വെറെറ്റി ബർഗർ വിൽക്കാൻ ഒരുങ്ങുന്നത്. 'ഡ്രൂറി ബിയർ ഗാർഡൻ' എന്ന റെസ്റ്റോറന്‍റാണ് സ്പെഷ്യാലിറ്റി ബർഗറുമായി രംഗത്ത് എത്തിയിരിക്കുന്നത്. 'ഗോൾഡ് സ്റ്റാൻഡേർഡ് ബർഗർ' എന്നാണ് ഈ അഡംബര ബർഗറിന്‍റെ പേര്. പുതുതായി തുടങ്ങുന്ന തങ്ങളുടെ ബ്രാഞ്ചിലാകും റസ്റ്ററന്റ് ബർഗർ അവതരിപ്പിക്കുക.
ഈ ബർഗറിന് ഇത്രയും വിലവരാൻ ചില കാരണങ്ങൾ ഉണ്ടെന്നാണ് റസ്റ്ററന്റ് ഉടമകൾ പറയുന്നത്. ലോകത്തിലെ ഏറ്റവും മികച്ച മാംസമായ ജാപ്പനീസ് എ 5 ഗ്രേഡ് വാഗ്യു ബീഫ്, ഐറിഷ് ചെഡ്ഡാർ ചീസ്, ഇറ്റാലിയൻ ബ്ലാക്ക് ട്രഫിൾ, ഇറ്റാലിയൻ കാവിയാർ, ലോബ്സ്റ്റർ മാംസം, വൈൽഡ്ഫ്ലോർ ബേക്കറി ബ്രിയോഷ് ബൺ തുടങ്ങിയവയൊക്കെ ഇപയോഗിച്ചാണ് ബർഗർ നിർമിക്കുന്നത്. ഇതിനെല്ലാം പുറമേ ഭക്ഷ്യയോഗ്യമായ സ്വർണ്ണ ഇലകളും ഇതിൽ ഉൾപ്പെടുന്നു. ബർഗറിനൊപ്പം ഒരു ബോട്ടിലിന് നാല് ലക്ഷത്തിലധികം രൂപ വിലവരുന്ന കോനിയാകിൽ നിന്ന് ഒരു ഗ്ലാസും ലഭിക്കും.
തങ്ങളുടെ അതിഥികൾക്ക് പുതിയ മെനു അതിശയകരവും രുചികരവുമായ അനുഭവം നൽകുമെന്നതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്ന് റെസ്റ്റോറന്‍റ് ഉടമ വസിലിക്കി സിയോറിസ്-ബാലി പറഞ്ഞു. ഏറെ നാളത്തെ പരിശ്രമത്തിനൊടുവിലാണ് തങ്ങൾ ഇത്തരത്തിൽ വ്യത്യസ്തമായതും ഏറെ സ്വാദിഷ്ടമായതുമായി ഒരു രുചികൂട്ട് കണ്ടെത്തിയതെന്നും ബർഗർ പ്രേമികൾക്ക് ആസ്വാദ്യകരമായിരിക്കും പുതിയ വിഭവമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.