നെയ്യില്ലാത്ത അടുക്കള ഉണ്ടാവില്ല! വിഭവസമൃദ്ധമായ ഓണസദ്യയും കൊതിയൂറുന്ന ബിരിയാണിയുമൊക്കെ നെയ്യ് കൂടാതെ സങ്കല്പിക്കാൻ മലയാളിക്ക് പറ്റുമോ? ഭക്ഷണങ്ങൾക്ക് സവിശേഷമായ രുചിയും മണവും നൽകുന്നതിനപ്പുറം ഒത്തിരി ഔഷധഗുണങ്ങളും ശുദ്ധമായ നെയ്യിനുണ്ട്. ചെറിയ അളവിലെങ്കിലും ദിവസവും നെയ്യ് ആഹാരത്തിൽ ഉൾപ്പെടുത്തണമെന്ന് ആയുർവേദം പറയുന്നു. നെയ്യ് കഴിക്കുന്നതു കൊണ്ട് ഗുണങ്ങളേറെയാണ്. നമ്മുടെ ശരീരത്തിന് ഏറ്റവും യോജിച്ച കൊഴുപ്പാണ് നെയ്യ്. അതിൽ അടങ്ങിയിട്ടുള്ള ഒമേഗ-3, 6, 9 എന്നിവ ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യം മെച്ചപ്പെടുത്തും.
ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കറയ്ക്കാനും രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും നെയ്യ് സഹായിക്കും. വിറ്റമിൻ എ നെയ്യിലുള്ളതിനാൽ മെച്ചപ്പെ ട്ട കാഴ്ചശക്തിയും നെയ്യ് ശീലമാക്കുന്നവർക്ക് ഉണ്ടാകും. രാവിലെ വെറും വയറ്റില്‍ പശുവിൻ നെയ്യ് കഴിക്കുന്നത് ഭക്ഷണം വേഗത്തില്‍ ദഹിപ്പിക്കുമെന്ന് മാത്രമല്ല കുടലിന്റെ ആരോഗ്യത്തിനും ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളുന്നതിനും നല്ലതാണ്. നെയ്യ് നൽകുന്ന ഗുണങ്ങൾ അവിടെയും തീരുന്നില്ല! അസിഡിറ്റി, ഉറക്കമില്ലായ്മ, മാനസിക സമ്മർദ്ദം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും നെയ്യ് സഹായിക്കും. എല്ലുകൾക്ക് ബലവും ഉറപ്പും വര്‍ധിപ്പിക്കാൻ നെയ്യിന് കഴിയും. ചര്‍മത്തിന്റെ തിളക്കവും ആരോഗ്യവും നിലനിർത്തുന്നതിനും എല്ലാ ദിവസവും ഒരു ചെറിയ സ്പൂൺ നെയ്യ് എങ്കിലും കഴിക്കേണ്ടത് ആവശ്യമാണ്. ശുദ്ധീകരിച്ച എണ്ണകളുടെ ഉപയോഗത്തിന് പകരം നെയ്യ് ഉപയോഗിക്കുന്നത് ശരീരത്തിന് വളരെയധികം ഊർജം നൽകും.
ആഹാരക്രമത്തിൽ നെയ്യ് ഉൾപ്പെടുത്തുമ്പോൾ അത് പരിശുദ്ധമായ പശുവിൻ നെയ്യ് തന്നെയാണെന്ന് ഉറപ്പു വരുത്തണം. അന്നജം, മൃഗങ്ങളുടെ കൊഴുപ്പ്, സസ്യ എണ്ണകൾ തുടങ്ങിയവ മായമായി ചേർന്ന നെയ്യും വിപണിയിൽ ലഭ്യമാണ്. മായം കലർന്ന നെയ്യ് ഗുണത്തേക്കാളേറെ ദോഷമായിരിക്കും ചെയ്യുക. പരിശുദ്ധമായ പശുവിൻ നെയ്യാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കാൻ ഏറ്റവും എളുപ്പ മാർഗമാണ് ആർ.കെ.ജി നെയ്യ് വാങ്ങുന്നത്. 92 വർഷങ്ങളായി പരിശുദ്ധിയുടെ പര്യായമാണ് ആർ.കെ.ജി അഗ്മാർക്ക് നെയ്യ്. തലമുറകൾ ആർ.കെ.ജിയിൽ ഏൽപ്പിച്ച വിശ്വാസം അതുപോലെ തന്നെ ഈ ബ്രൻഡ് നിലനിർത്തുന്നു. ആർ.കെ.ജി നെയ്യ് ഉൽപാദിപ്പിക്കുന്നത് രാജ്യത്തെ ഏറ്റവും മികച്ച ഡയറി ഫാമുകളിൽ നിന്നും പാൽശേഖരിച്ചാണ്.
നിർമാണ പ്രക്രിയയിലെ ഓരോ സ്റ്റേജിലും കമ്പനി അതീവ ശ്രദ്ധ പുലർത്തുന്നു. ഗുണനിലവാരവും പരിശുദ്ധിയും ഉറപ്പു വരുത്താൻ അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ മാനുഫാക്ചറിങ് പ്ലാന്റുകൾ ആർ.കെ.ജിക്കുണ്ട്. രാസവസ്തുക്കളോ ആർട്ടിഫിഷ്യൽ പ്രസർവേറ്റീവ്സോ ചേർക്കാതെ നെയ്യിന്റെ പ്രകൃതിദത്തമായ നിറവും സുഗന്ധവും ആർ.കെ.ജി നിലനിർത്തുന്നു. കർശനമായ ഗുണനിലവാര പരിശോധനകൾക്ക് വിധേയമായിട്ട് മാത്രമാണ് ഓരോ ടിന്നും നിങ്ങളിലേക്കെത്തുന്നത്.ശുദ്ധമായ, യഥാർത്ഥ പശുവിൻ നെയ്യിന്റെ എല്ലാ ഗുണങ്ങളും എല്ലാവർക്കും ലഭ്യമാക്കണം എന്നതാണ് ആർ.കെ.ജിയുടെ ലക്ഷ്യം. വിഭവങ്ങൾക്ക് രുചിയും ശരീരത്തിനും മനസ്സിനും ആരോഗ്യവും ഉറപ്പു വരുത്താം, ആർ.കെ.ജി അഗ്മാർക്ക് നെയ്യിലൂടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.