റിയാദ്: സൗദി അറേബ്യയിൽ കോവിഡ്​ ബാധിച്ച് ഞായറാഴ്​ച​ 39 പേർ കൂടി മരിച്ചു. ഇതോടെ ​ആകെ മരണസംഖ്യ 3408 ആയി. 1227 പേർക്ക്​ പുതുതായി രോഗം സ്ഥിരീകരിച്ചപ്പോൾ 2466 പേർ സുഖംപ്രാപിച്ചു​. ഇതുവരെ രോഗം സ്ഥിരീകരിച്ച 298542 പേരിൽ 266953 പേരും സുഖം പ്രാപിച്ചതോടെ രാജ്യത്തെ രോഗമുക്തി നിരക്ക്​ 89.4 ശതമാനമായി ഉയർന്നു. രോഗികളായി രാജ്യത്തെ വിവിധ ആശുപത്രികളിൽ ഇനി അവശേഷിക്കുന്നത്​ 28181 പേർ മാത്രമാണ്​. ഇതിൽ 1774 പേർ ഗുരുതരാവസ്ഥയിലാണ്​. ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു. അതേസമയം രാജ്യത്തെ മരണനിരക്ക്​ 1.1 ശതമാനമായി തുടരുകയാണ്​. റിയാദി​ന്​ ഞായറാഴ്​ച ആശ്വാസ ദിനമാണ്​. മരണമൊന്നും സംഭവിച്ചില്ല. ജിദ്ദ 07 മക്ക 09 ഹുഫൂഫ്​ 03 ത്വാഇഫ്​ 05 ഖമീസ്​ മുശൈത്ത്​ 01 ബുറൈദ​ 02 ഹഫർ അൽബാത്വിൻ 01 നജ്​റാൻ​ 01 ജീസാൻ 01 മഹായിൽ 02 അബൂ അരീഷ്​​ 02 അറാർ​ 04 സബ്​യ 01 എന്നിവിടങ്ങളിലാണ്​ പുതുതായി മരണം റിപ്പോർട്ട്​ ചെയ്​തത്. റിയാദിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 62​ പുതിയ കേസുകളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. ജീസാനിൽ 57ഉം ജിദ്ദയിൽ 57ഉം മക്കയിൽ 56ഉം ബെയ്​ഷിൽ 43ഉം മദീനയിൽ 36ഉം പുതിയ കേസുകൾ റിപ്പോർട്ട്​ ചെയ്​തു. ഞായറാഴ്​ച രാജ്യത്ത്​ 60016 കോവിഡ്​ ടെസ്​റ്റുകൾ നടന്നു. ഇതുവരെ നടന്ന മൊത്തം ടെസ്​റ്റുകളുടെ എണ്ണം 4262092 ആയി.

വിവിധ പ്രദേശങ്ങൾ തിരിച്ചുള്ള മരണം റിയാദ്​ 881 ജിദ്ദ 746 മക്ക 601 ഹുഫൂഫ്​ 169 ത്വാഇഫ്​ 145 മദീന 125 ദമ്മാം 109 ബുറൈദ 60 തബൂക്ക്​ 54 അറാർ 39 ജീസാൻ 34 ഹഫർ അൽബാത്വിൻ 32 ഹാഇൽ 29 മുബറസ്​ 29 ഖത്വീഫ് 26 മഹായിൽ 25 വാദി ദവാസിർ 20 സബ്​യ 19 സകാക 18 അൽബാഹ 17 ഖർജ്​ 17 ഖോബാർ 15 ​ബീഷ​ 13 ബെയ്​ഷ്​ 15 അൽഖുവയ്യ 14 അൽറസ്​ 14 അബഹ 13 അയൂൺ 09 അൽമജാരിദ 09 നജ്​റാൻ 10 ഉനൈസ 09 ഖമീസ്​ മുശൈത്ത്​​ 09​ അബൂഅരീഷ്​ 09 ഹുറൈംല 06 സു​ൈലയിൽ 04 അഹദ്​ റുഫൈദ 04 ജുബൈൽ 04 റിജാൽ അൽമ 05 നാരിയ 03 ഖുൻഫുദ 03 ശഖ്​റ 03 യാംബു 03 അൽനമാസ്​ 03 അൽമദ്ദ 02 അൽബദാഇ 02 ദഹ്​റാൻ 02 ഖുറായത്​ 02 അൽഅർദ 02 മുസാഹ്​മിയ 02 ഹുത്ത സുദൈർ 02 ഹുത്ത ബനീ തമീം 02 ബല്ലസ്​മർ 02 റഫ്​ഹ 01 സുൽഫി 01 ദുർമ 01 താദിഖ്​ 01 മൻദഖ്​ 01 അൽദായർ 01 സാംത 01 ദർബ്​ 01 ഫുർസാൻ 01 ദൂമത്​ അൽജന്ദൽ 01 ദറഇയ 01 അൽ ജഫർ 01 അല്ലൈത്​ 01.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.