കോവിഡ്: ഞായറാഴ്ച 39 മരണം
text_fieldsറിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ഞായറാഴ്ച 39 പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 3408 ആയി. 1227 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോൾ 2466 പേർ സുഖംപ്രാപിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ച 298542 പേരിൽ 266953 പേരും സുഖം പ്രാപിച്ചതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 89.4 ശതമാനമായി ഉയർന്നു. രോഗികളായി രാജ്യത്തെ വിവിധ ആശുപത്രികളിൽ ഇനി അവശേഷിക്കുന്നത് 28181 പേർ മാത്രമാണ്. ഇതിൽ 1774 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു. അതേസമയം രാജ്യത്തെ മരണനിരക്ക് 1.1 ശതമാനമായി തുടരുകയാണ്. റിയാദിന് ഞായറാഴ്ച ആശ്വാസ ദിനമാണ്. മരണമൊന്നും സംഭവിച്ചില്ല. ജിദ്ദ 07 മക്ക 09 ഹുഫൂഫ് 03 ത്വാഇഫ് 05 ഖമീസ് മുശൈത്ത് 01 ബുറൈദ 02 ഹഫർ അൽബാത്വിൻ 01 നജ്റാൻ 01 ജീസാൻ 01 മഹായിൽ 02 അബൂ അരീഷ് 02 അറാർ 04 സബ്യ 01 എന്നിവിടങ്ങളിലാണ് പുതുതായി മരണം റിപ്പോർട്ട് ചെയ്തത്. റിയാദിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 62 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ജീസാനിൽ 57ഉം ജിദ്ദയിൽ 57ഉം മക്കയിൽ 56ഉം ബെയ്ഷിൽ 43ഉം മദീനയിൽ 36ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച രാജ്യത്ത് 60016 കോവിഡ് ടെസ്റ്റുകൾ നടന്നു. ഇതുവരെ നടന്ന മൊത്തം ടെസ്റ്റുകളുടെ എണ്ണം 4262092 ആയി.
വിവിധ പ്രദേശങ്ങൾ തിരിച്ചുള്ള മരണം റിയാദ് 881 ജിദ്ദ 746 മക്ക 601 ഹുഫൂഫ് 169 ത്വാഇഫ് 145 മദീന 125 ദമ്മാം 109 ബുറൈദ 60 തബൂക്ക് 54 അറാർ 39 ജീസാൻ 34 ഹഫർ അൽബാത്വിൻ 32 ഹാഇൽ 29 മുബറസ് 29 ഖത്വീഫ് 26 മഹായിൽ 25 വാദി ദവാസിർ 20 സബ്യ 19 സകാക 18 അൽബാഹ 17 ഖർജ് 17 ഖോബാർ 15 ബീഷ 13 ബെയ്ഷ് 15 അൽഖുവയ്യ 14 അൽറസ് 14 അബഹ 13 അയൂൺ 09 അൽമജാരിദ 09 നജ്റാൻ 10 ഉനൈസ 09 ഖമീസ് മുശൈത്ത് 09 അബൂഅരീഷ് 09 ഹുറൈംല 06 സുൈലയിൽ 04 അഹദ് റുഫൈദ 04 ജുബൈൽ 04 റിജാൽ അൽമ 05 നാരിയ 03 ഖുൻഫുദ 03 ശഖ്റ 03 യാംബു 03 അൽനമാസ് 03 അൽമദ്ദ 02 അൽബദാഇ 02 ദഹ്റാൻ 02 ഖുറായത് 02 അൽഅർദ 02 മുസാഹ്മിയ 02 ഹുത്ത സുദൈർ 02 ഹുത്ത ബനീ തമീം 02 ബല്ലസ്മർ 02 റഫ്ഹ 01 സുൽഫി 01 ദുർമ 01 താദിഖ് 01 മൻദഖ് 01 അൽദായർ 01 സാംത 01 ദർബ് 01 ഫുർസാൻ 01 ദൂമത് അൽജന്ദൽ 01 ദറഇയ 01 അൽ ജഫർ 01 അല്ലൈത് 01.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.