ജിദ്ദ: നഗരവികസനത്തിന്റെ ഭാഗമായി ജിദ്ദയിൽ ചേരി പ്രദേശങ്ങൾ പൊളിച്ചു നീക്കുന്ന നടപടികൾ ഈദിന് ശേഷം വീണ്ടും പുനരാരംഭിക്കും. റമദാൻ അവസാനിച്ചതിന് ശേഷം പൊളിച്ചു നീക്കാനുള്ള 12 ചേരി പ്രദേശങ്ങളിലെ താമസക്കാർക്ക് ബദൽ ഭവന സേവനം പ്രയോജനപ്പെടുത്താൻ ജിദ്ദ നഗരസഭ മുന്നറിയിപ്പ് നൽകി.
അംഗീകൃത താമസക്കാരായ കുടുംബങ്ങൾക്കും രേഖകൾ ഉള്ള കെട്ടിടങ്ങൾ നീക്കം ചെയ്യുന്ന കെട്ടിട ഉടമകൾക്കും ഡവലപ്‌മെന്റ് ഹൗസിങ് യൂണിറ്റുകൾ പ്രയോജനപ്പെടുത്താം. എന്നാൽ സാമൂഹിക സുരക്ഷയുടെ ഗുണഭോക്താക്കളല്ലാത്ത, രേഖകൾ ഇല്ലാത്ത ഇത്തരം ചേരികളിൽ താമസിക്കുന്ന പൗരന്മാരുടെ കാര്യം പഠിച്ചു വരുന്നതായി നഗരസഭ അറിയിച്ചു.
ബാനി മാലിക്, അൽ വുറൂദ്, ജാമിഅ, റിഹാബ്, റവാബി, അസീസിയ, റബ് വ, അൽ മുന്ദസഹാത്ത്, ഖുവൈസ, അൽ അദ്ൽ വൽ ഫദ്ൽ, ഉമ്മു അൽ സലാം, കിലോ 14 എന്നിവിടങ്ങളാണ് ഈദിന് ശേഷം പൊളിച്ചുനീക്കുന്ന പ്രദേശങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.