അറബിയും ഒട്ടകവും പിന്നെ ഈന്തപഴവും, പലതിെൻറയും സങ്കലനമാണ്. ഇതിൽ സഹജീവി സ്നേഹവും ഉദാരതയും മുന്നിൽ നിൽക്കും. റാസൽഖൈമയിൽ കർഷക കുടുംബത്തിലെ മുതിർന്ന അംഗമാണ് യു.എ.ഇ പൗരനായ മുഹമ്മദ് അൽ ജബ്‌രി അതിന്റെയെല്ലാം ആൾരൂപവുമാണ്.
ജബരിയുടെ തോട്ടത്തിൽ നിന്ന് വർഷന്തോറും വിളവെടുക്കുന്നത് 15,000 കിലോ ഗ്രാം ഈന്തപ്പഴം. വ്യത്യസ്ത ഇനങ്ങളിലുള്ള ഏറെ ഗുണമേൻമയുള്ള ഈന്തപ്പഴത്തിന് വിപണിയിൽ ആവശ്യക്കാരേറെയുണ്ട്. പക്ഷെ, കച്ചവടത്തിലല്ല ആ വയോധികന്റെ കണ്ണും മനസ്സും. ദാനധർമം എന്ന ലക്ഷ്യത്തിൽ കൃഷി ചെയ്യുന്ന ജബരിക്ക് വിളവെടുപ്പ് കാലം ഈന്തപ്പഴം അർഹരായവരുടെ കൈയിലെത്തിക്കാനുള്ള പരിശ്രമങ്ങളുടേതാണ്.
പൂർവികരിൽ നിന്ന് വന്നു ചേർന്നതാണ് തോട്ടം. സഹജീവികൾക്ക് കൈയയച്ച സഹായം നൽകിയവർ ആയിരുന്നു തെൻറ പിതാവ് ഉൾപ്പെടെയുള്ളവർ. തെൻറ സദ് പ്രവൃത്തിയുടെ പുണ്യം പൂർവികരിലുമെത്തണമെന്ന ആഗ്രഹം മാത്രം -മുഹമ്മദ് അൽ ജബരി പറയുന്നു. കൃഷി പരിചരണത്തിന് കൂട്ടായി നാല് തൊഴിലാളികളുണ്ട്. വരാന്ത്യങ്ങളിൽ മുടങ്ങാതെ തോട്ടത്തിലെത്തും. ഇന്ത്യയിൽ കേരളം, കർണാടക എന്നിവിടങ്ങളിലും മുഹമ്മദ് അൽ ജബരിയുടെ കാരുണ്യ ഹസ്തം എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.