ദോഹ: കതാറയിലെ പീജിയൺ ടവർ പൊളിക്കുമെന്ന് അധികൃതർ.പ്രാവുകളുടെ കുറുകലും, സല്ലാപങ്ങളുമായി കതാറയിലെത്തുന്ന സഞ്ചാരിക്കൾക്ക് ചന്തമുള്ള കാഴ്ചയായിരുന്നു പീജിയൺ ടവർ. നിറയെ ദ്വാരങ്ങളും പറന്നുവന്നിരിക്കാൻ നീണ്ടുനിൽക്കുന്ന കമ്പുകളുമായി ഖത്തറിലെത്തുന്നവരുടെ പ്രധാന ആകർഷണ കേന്ദ്രം. ആ പീജിയൺ ടവർ പൊളിച്ചുമാറ്റാൻ തീരുമാനിച്ചിരിക്കുകയാണ് അധികൃതർ.
നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇവ പൊളിച്ചുമാറ്റുന്നത്. എന്നാൽ, പുതിയ രൂപകൽപനയിൽ ഏറെ സൗകര്യങ്ങളോടെ തന്നെ പുനർനിർമിക്കുമെന്ന് കതാറ കൾച്ചറൽ വില്ലേജ് ജനറൽ മാനേജർ ഡോ. ഖാലിദ് അൽ സുലൈതി പറഞ്ഞു. ഫെബ്രുവരി 16 ബുധനാഴ്ച ടവർ പൊളിക്കുമെന്ന് അറിയിച്ചു. നിലവിൽ പള്ളിയോട് ചേർന്ന് മൂന്ന് പീജിയൺ ടവറുകളാണ് തല ഉയർത്തി നിൽക്കുന്നത്. രണ്ടെണ്ണം കടൽകരയിലുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.