സൗദി സൗജന്യ ട്രാൻസിറ്റ് വിസ വാഹനമോടിക്കാനും അനുമതി

സൗദി സൗജന്യ ട്രാൻസിറ്റ് വിസ വാഹനമോടിക്കാനും അനുമതി

റിയാദ്: പുതുതായി പ്രഖ്യാപിച്ച ട്രാൻസിറ്റ് വിസ സൗകര്യം സൗദി അറേബ്യ വഴി യാത്ര ചെയ്യുന്ന എല്ലാവർക്കും ലഭിക്കും. ലോകത്തെ വിവിധ ലക്ഷ്യങ്ങളിലേക്ക് പോകാൻ സൗദി എയർലൈൻസ്, ഫ്ലൈനാസ് വിമാനങ്ങളിൽ ടിക്കറ്റ് എടുക്കുന്നവർക്കാണ് യാത്രക്കിടയിൽ സൗദി അറേബ്യയിൽ ഇറങ്ങി നാലു ദിവസം (96 മണിക്കൂർ) വരെ തങ്ങാൻ അനുവദിക്കുന്ന ട്രാൻസിറ്റ് വിസ സൗജന്യമായി നൽകുന്നത്. ലോകത്തെ ഏത് രാജ്യക്കാർക്കും ട്രാൻസിറ്റ് വിസ നേടി സൗദിയിലെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ഇറങ്ങാനും ഉംറ തീർഥാടനമോ വിനോദസഞ്ചാരമോ മറ്റ് ആവശ്യങ്ങളോ നിർവഹിക്കാനും കഴിയുമെന്ന് സൗദി വിദേശകാര്യമന്ത്രാലയം കോൺസൽ വിഭാഗം സെക്രട്ടറി അലി അൽയൂസുഫിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉംറയും മദീന സന്ദർശനവും രാജ്യത്തിെൻറ ഏത് ഭാഗത്തേക്കുള്ള സന്ദർശനവും നടത്താനാവും. രാജ്യത്ത് നടക്കുന്ന വിവിധ പരിപാടികളിൽ സംബന്ധിക്കാനും സുഹൃത്തുക്കളെ സന്ദർശിക്കാനും സാധിക്കും. എന്നാൽ ഹജ്ജിന് അനുമതി നൽകില്ല.

ട്രാൻസിറ്റ് യാത്രക്കാരെ രാജ്യത്ത് വാഹനം ഓടിക്കാൻ അനുവദിക്കുമെന്ന് സൗദി പൊതുസുരക്ഷാ വിഭാഗം അറിയിച്ചു. റെൻറ് എ കാര്‍ സ്ഥാപനങ്ങൾക്ക് കീഴിലെ വാഹനങ്ങള്‍ വാടകക്കെടുത്ത് ഓടിക്കാനാണ് അനുമതി. ആഭ്യന്തര മന്ത്രാലയത്തിെൻറ അബ്ഷിര്‍ ബിസിനസ് ആപ്ലിക്കേഷനിലുള്ള ‘ഡ്രൈവിങ് ആഥറൈസേഷന്‍ സേവനം’ വഴി കാറുകള്‍ വാടകക്ക് നൽകാനാണ് റെൻറ് എ കാര്‍ സ്ഥാപനങ്ങൾക്ക് അനുമതി. ഇക്കഴിഞ്ഞ ജനുവരി 30 മുതലാണ് സൗജന്യ ട്രാൻസിറ്റ് വിസ സംവിധാനം നിലവിൽ വന്നത്. 

Tags:    
News Summary - Saudi Free Transit Visa also allowed to drive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.