വാഹനാപകടം: പടവും വീഡിയോയും എടുക്കുന്നതിന്  നിരോധം വന്നേക്കും 

മനാമ: വാഹനാപകടങ്ങളുടെ പടമോ വീഡിയോയോ ചിത്രീകരിച്ച ശേഷം അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്ക് ആറുമാസം വരെ തടവുശിക്ഷ ലഭിച്ചേക്കും. 
ഇതുസംബന്ധിച്ച ട്രാഫിക് നിയമഭേതഗതിക്ക് പാര്‍ലമെന്‍റ് കഴിഞ്ഞദിവസം അംഗീകാരം നല്‍കി. സ്മാര്‍ട്ഫോണ്‍, ടാബ്ലറ്റ്, കാമറ തുടങ്ങിയവ ഉപയോഗിച്ച് അപകടത്തിന്‍െറ ഫോട്ടോ, വീഡിയോ, ഓഡിയോ എന്നിവ എടുക്കുന്നതിനാണ് നിരോധമേര്‍പ്പെടുത്തുന്നത്. ഇത് അംഗീകാരമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് ബാധകമല്ല. 
ഈ നിര്‍ദേശം ആശയക്കുഴപ്പത്തിന് കാരണമാകുമെന്നതിനാല്‍ എം.പിമാര്‍ തള്ളണമെന്ന അഭിപ്രായമായിരുന്നു ആഭ്യന്തര മന്ത്രാലയത്തിനെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കപ്പെടുമെന്ന കാര്യം പരിഗണിച്ച് ‘നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഫോര്‍ ഹ്യൂമന്‍റൈറ്റ്സ്’ നിയമഭേതഗതിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. ഭേദഗതി നിര്‍ദ്ദേശം മന്ത്രിസഭക്ക് കൈമാറി. മന്ത്രിസഭയും അംഗീകാരം നല്‍കിയാല്‍ ഇത് പ്രത്യേക ആര്‍ടിക്ള്‍ ആയ ശേഷം പാര്‍ലമെന്‍റിനും ശൂറകൗണ്‍സിലും തിരിച്ച് കൈമാറും. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.