?????? ?????? ?????????? ????? ??????????????? ???? ???????? ????????? ??????????????????? ???? ??????????? ?????????????? ?????????????

കൊടും ചൂടില്‍ മനാമ സെന്‍ട്രല്‍  മാര്‍ക്കറ്റ് തൊഴിലാളികള്‍ ദുരിതത്തില്‍

മനാമ: ചൂട് കനത്തതോടെ മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ കച്ചവടക്കാരും തൊഴിലാളികളും കടുത്ത ദുരിതത്തിലായി. പച്ചക്കറികളും പഴവര്‍ഗങ്ങളും സൂക്ഷിക്കാനുള്ള സൗകര്യമില്ലാത്തതിനാല്‍ പലതും ദിവസങ്ങള്‍ കൊണ്ട് കെട്ടുപോവുകയാണ്. ടിന്‍ ഷീറ്റ് മേല്‍ക്കൂരയുള്ള മാര്‍ക്കറ്റിനുള്ളില്‍ കാലത്തു തന്നെ ചൂടാണ്. ഉച്ചയാകുമ്പോഴേക്കും ചുട്ടുപൊള്ളുന്ന അവസ്ഥയാണ്. ചൂടില്‍ ഉരുകാന്‍ ഉപഭോക്താക്കള്‍ക്കും താല്‍പര്യമില്ലാത്തതുകൊണ്ട്, പലരും സൂപ്പര്‍മാര്‍ക്കറ്റുകളിലേക്ക് നീങ്ങുകയാണ്. ഇതുമൂലം കച്ചവടക്കാര്‍ കടുത്ത പ്രതിസന്ധിയിലായി. 
സെന്‍ട്രല്‍ മാര്‍ക്കറ്റ് എയര്‍കണ്ടീഷന്‍ ചെയ്യണമെന്ന ആവശ്യം ഏറെക്കാലമായി നിലനില്‍ക്കുന്നുണ്ട്. മാര്‍ക്കറ്റ് ശീതീകരണത്തിനായി ധനകാര്യമന്ത്രാലയവുമായി ബന്ധപ്പെടുന്നുണ്ടെന്ന് കാപിറ്റല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാന്‍ മുഹമ്മദ് അല്‍ ഖോസായിയെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ബോര്‍ഡിന്‍െറ നിര്‍ദേശത്തെ തുടര്‍ന്ന് പൊതുമരാമത്ത്, മുന്‍സിപ്പാലിറ്റീസ്, നഗര വികസന മന്ത്രാലയം 270,000 ദിനാര്‍ സെന്‍ട്രല്‍ മാര്‍ക്കറ്റ് നവീകരണത്തിനായി മാറ്റിവെച്ചിട്ടുണ്ട്. ഇതില്‍ എയര്‍കണ്ടീഷനിങ് പദ്ധതിയും ഉള്‍പ്പെടും. 
 ഓറഞ്ചും നാരങ്ങയും പീച്ചും കാപ്സിക്കവും കക്കരിക്കയുമെല്ലാം ചൂടില്‍ പെട്ടെന്ന് കേടാവും. പുലര്‍ച്ചെ മൂന്ന് മണിക്ക് തുറക്കുന്ന മാര്‍ക്കറ്റ് ഉച്ച കഴിയുന്നതോടെ അടക്കും. പെട്ടിയില്‍ നിന്നെടുത്താല്‍ ഒരു ദിവസം പോലും പഴവര്‍ഗങ്ങള്‍ നില്‍ക്കാത്ത അവസ്ഥയാണ്. സാധനങ്ങള്‍ വിലകുറച്ച് വിറ്റാല്‍ പോലും വാങ്ങാന്‍ ആളില്ല. ചൂടിനൊപ്പം മതിയായ പാര്‍ക്കിങ് സ്ഥലമില്ലാത്തതും ടോയ്ലറ്റ് സൗകര്യത്തിന്‍െറ അപര്യാപ്തതയും ഉപഭോക്താക്കളെ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ നിന്നും അകറ്റുകയാണ്. പല സ്ഥലത്തും ഫാന്‍ പോലും പ്രവര്‍ത്തിക്കുന്നില്ളെന്ന് ഇവിടുത്തെ വ്യാപാരിയും കെ.എം.സി.സി മലപ്പുറം ജില്ലാ പ്രസിഡന്‍റുമായ സലാം മമ്പാട്ടുമൂല ‘ഗള്‍ഫ് മാധ്യമ’ത്തോടു പറഞ്ഞു. ഇതു സംബന്ധിച്ച് മുന്‍സിപ്പാലിറ്റിയില്‍ പലപ്പോഴായി പരാതിപ്പെട്ടതായും അദ്ദേഹം പറഞ്ഞു. മാര്‍ക്കറ്റില്‍ ഭൂരിപക്ഷവും മലയാളി വ്യാപാരികളാണ്. പലരും നഷ്ടത്തിലാണ് ഇപ്പോള്‍ കച്ചവടം ചെയ്യുന്നത്. പുറത്തെടുത്ത പഴവര്‍ഗങ്ങള്‍ ഉച്ചയാകുമ്പോഴേക്കും നിറം മങ്ങുകയോ കേടായിത്തുടങ്ങുകയോ ചെയ്യുന്നു. മാങ്ങയൊക്കെ വലിയ വിലക്കാണ് ഇപ്പോള്‍ വാങ്ങുന്നത്. അതുപോലും വേസ്റ്റ്ബിന്നിലേക്ക് കളയേണ്ട അവസ്ഥയാണ്. -സലാം പറഞ്ഞു.
ചൂടും അന്തരീക്ഷത്തിലെ ഈര്‍പ്പവും (ഹ്യുമിഡിറ്റി) വര്‍ധിച്ചതോടെ പുറത്തിറങ്ങിയുള്ള കാര്യങ്ങളെല്ലാം ദുഷ്കരമായിരിക്കുകയാണ്. പുലര്‍ച്ചെ മുതല്‍ തന്നെ ചൂട് തുടങ്ങുകയാണ്. രാത്രിയും ചൂടിന് കുറവില്ല. 
ചൂടും ഹ്യുമിഡിറ്റിയും വലിയ തോതില്‍ വര്‍ധിക്കുമെന്നതിനാല്‍ പുറത്തിറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഹ്യുമിഡിറ്റി ഈ ആഴ്ച 90 ശതമാനമായി ഉയരുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്. 
കഴിഞ്ഞ ദിവസത്തെ താപനില 42 ഡിഗ്രി ആണെങ്കിലും മറ്റുചില സൂത്രവാക്യങ്ങളിലൂടെ നിര്‍ണയിക്കുന്ന കുറേക്കൂടി കൃത്യമായ താപനില ഇതിലും വളരെ കൂടുതല്‍ വരുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 
കാലാവസ്ഥാന നിരീക്ഷണ കേന്ദ്രത്തിന്‍െറ പുതിയ മൊബൈല്‍ അപ്ളിക്കേഷനായ ‘ബഹ്റൈന്‍ വെതറി’ലാണ് ജാഗ്രതാ നിര്‍ദേശമുള്ളത്. ഹ്യുമിഡിറ്റിയിലെ വര്‍ധന ചൂടിന്‍െറ കാഠിന്യം ഗണ്യമായി കൂട്ടുമെന്ന് ഇതില്‍ പറയുന്നു. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT