മയക്കുമരുന്ന് പ്രതിയുടെ റിമാന്‍റ് കാലാവധി നീട്ടി

മനാമ: മയക്കുമരുന്ന് കേസില്‍ പിടിയിലായ പാകിസ്താന്‍ പൗരന്‍െറ റിമാന്‍റ് കാലാവധി 15ദിവസത്തേക്ക് നീട്ടി ഹൈക്രിമിനല്‍ കോടതി ജഡ്ജി ഉത്തരവിട്ടു. മയക്കുമരുന്ന് വില്‍പന നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പബ്ളിക് പ്രോസിക്യൂട്ടറുടെ അനുമതിയോടെ ആന്‍റി നാര്‍കോട്ടിക് സെല്‍ ഇയാളുടെ താമസസ്ഥലത്ത് തെരച്ചില്‍ നടത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇവിടെ നിന്നും മയക്കുമരുന്നുകളും 1060ബഹ്റൈന്‍ ദിനാറും 1000 സൗദി റിയാലും, സ്വര്‍ണ്ണാഭരണങ്ങളും കണ്ടെടുത്തു. മുറിയില്‍ പുതപ്പിനടിയില്‍ നിന്നും മേല്‍ക്കൂരയില്‍ പ്രത്യേകം തയ്യാറാക്കിയ അറയില്‍ നിന്നുമാണ് 1658ഗ്രാം ഹെറോയിന്‍ കണ്ടെടുത്തത്.
ഇയാള്‍ വന്‍തോതില്‍ മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നതായാണ് സംശയിക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.