മനാമ: ബഹ്റൈനില്‍ വടക്കുപടിഞ്ഞാറന്‍ കാറ്റ് തുടങ്ങിയതായി കാലാവസ്ഥാ അധികൃതര്‍ അറിയിച്ചു. സാധാരാണ ഗതിയിലുള്ള കാറ്റ് ചിലപ്പോള്‍ ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്. റമദാനിലുടനീളം ഈ കാലാവസ്ഥയായിരിക്കും. കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. വരും ദിവസങ്ങളിലെ ഉയര്‍ന്ന താപനില ശരാശരി 36 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ ശരാശരി 29 ഡിഗ്രിയുമായിരിക്കും. പ്രാദേശികമായി ‘അല്‍ബെറ’ എന്നറിയപ്പെടുന്ന കാറ്റ് ഈ മാസത്തില്‍ പതിവാണ്. ദക്ഷിണ ഇറാഖില്‍ നിന്നും വടക്കന്‍ സൗദിയില്‍ നിന്നുമുള്ള പൊടിക്കാറ്റും ഈ വേളയില്‍ ബഹ്റൈനിലത്തൊറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.