മനാമ: മനുഷ്യക്കടത്ത് തടയാന്‍ ഇന്ത്യയും ബഹ്റൈനും കൈകോര്‍ക്കുന്നു. ഇതിനായുള്ള സംയുക്ത ടാസ്ക് ഫോഴ്സിന് ഉടന്‍ രൂപം നല്‍കുമെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വ്യക്തമാക്കി. ഏപ്രില്‍ ആദ്യവാരം ഇന്ത്യയുടെ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ബഹ്റൈന്‍ സന്ദര്‍ശിക്കുന്നുണ്ട്. ഈ വേളയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണാപത്രം ഒപ്പുവെക്കുമെന്ന് കരുതുന്നു. ഇതിന്‍െറ ഭാഗമാണ് സംയുക്ത ടാസ്ക് ഫോഴ്സ് രൂപവത്കരണം. സ്ത്രീകളും കുട്ടികളും ഇരയാകുന്ന മനുഷ്യക്കടത്ത് പൂര്‍ണമായി അവസാനിപ്പിക്കാന്‍ ലക്ഷ്യമിടുന്ന നീക്കത്തിന് കഴിഞ്ഞ ദിവസം ഇന്ത്യയില്‍ മന്ത്രിസഭ അംഗീകാരം നല്‍കി. ഇരകളുടെ മോചനം, സ്വദേശത്തേക്ക് തിരിച്ചയക്കല്‍, സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള സഹായമൊരുക്കല്‍ തുടങ്ങിയ കാര്യങ്ങളിലേക്കും ധാരണാപത്രം ശ്രദ്ധയൂന്നും. മനുഷ്യക്കടത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെയും ഇരുരാജ്യങ്ങളിലുമുള്ള കുറ്റകൃത്യസംഘങ്ങളെയും അന്വേഷണം നടത്തി കണ്ടത്തൊനും കാലതാമസമില്ലാതെ വിചാണ ചെയ്യാനും നീക്കമുണ്ടാകും. സംയുക്ത ടാസ്ക് ഫോഴ്സിന് പുറമെ ഇരു രാജ്യങ്ങളിലും വെവ്വേറെ മനുഷ്യക്കടത്ത് വിരുദ്ധ സെല്‍ രൂപവത്കരണം, ടാസ്ക് ഫോഴ്സ് എന്നിവയും രൂപവത്കരിച്ചേക്കും. മനുഷ്യക്കടത്ത് ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ നടപടിയും സ്വീകരിക്കും. ഇരകളുടെ അവകാശം ഉറപ്പാക്കും. മനുഷ്യക്കടത്ത് തടയാനായി പൊലീസും മറ്റ് വകുപ്പുകളും തമ്മില്‍ വിവര കൈമാറ്റം നടത്തും. ഇരകളായവര്‍ക്ക് എത്രയും പെട്ടെന്ന് നാട്ടിലത്തൊനുള്ള സംവിധാനമൊരുക്കും. ഇവര്‍ക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള സാഹചര്യങ്ങള്‍ അതാത് സര്‍ക്കാറുകള്‍ ഒരുക്കും. പോയ വര്‍ഷം ഇന്ത്യയും ബംഗ്ളാദേശും തമ്മില്‍ മനുഷ്യക്കടത്ത് വിരുദ്ധ ഉടമ്പടിയുണ്ടാക്കിയിരുന്നു.
‘യുനൈറ്റഡ് നാഷന്‍സ് ഓഫിസ് ഫോര്‍ ഡ്രഗ്സ് ആന്‍റ് ക്രൈംസി’ന്‍െറ റിപ്പോര്‍ട്ട് അനുസരിച്ച് ദക്ഷിണേഷ്യയില്‍ ഇന്ത്യ കേന്ദ്രീകരിച്ച് വലിയ രൂപത്തില്‍ മനുഷ്യക്കടത്ത് നടക്കുന്നുണ്ട്. ദക്ഷിണപൂര്‍വേഷ്യക്കു ശേഷം ലോകത്തു തന്നെ ഏറ്റവും കൂടുതല്‍ മനുഷ്യക്കടത്ത് നടക്കുന്നത് ദക്ഷിണേഷ്യയിലാണ്. പ്രതിവര്‍ഷം ഏതാണ്ട് 150,000 മനുഷ്യക്കടത്തുകള്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കകത്ത് നടക്കുന്നുണ്ട്. എന്നാല്‍ യഥാര്‍ഥ കണക്കുകള്‍ ഇതിനേക്കാള്‍ എത്രയോ അധികം വരുമെന്നാണ് അനുമാനം.
മറ്റു ഗള്‍ഫ് രാജ്യങ്ങളും നേപ്പാളുമായി സമാന കരാറുണ്ടാക്കുന്ന കാര്യം ഇന്ത്യ പരിഗണിക്കുന്നുണ്ടെന്ന് ‘റോയിറ്റേഴ്സ്’ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയില്‍ നിന്നും ഇന്ത്യ വഴിയും ബഹ്റൈനിലേക്ക് മനുഷ്യക്കടത്ത് നടക്കുന്നതായാണ് വിവരം. മികച്ച ജോലിയും ശമ്പളവും ജീവിത സാഹചര്യവും വാഗ്ധാനം ചെയ്താണ് ഏജന്‍റുമാര്‍ സ്ത്രീകളെയും മറ്റും ഇതര നാടുകളിലത്തെിക്കുന്നത്.
ഇവിടെ എത്തിയ ശേഷം പ്രലോഭനങ്ങള്‍ നല്‍കി തിരിച്ചുകയറാനാകാത്ത ചതിക്കുഴികളില്‍ പെടുത്തുകയും ചെയ്യും. സ്ത്രീകളെ ഭീഷണിപ്പെടുത്തിയും ശാരീരികമായി ഉപദ്രവിച്ചും ലൈംഗിക തൊഴിലിലേക്കത്തെിച്ച നിരവധി സംഭവങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.