ബഹ്റൈനില്‍ അനുശോചന പ്രവാഹം 

മനാമ: മുസ്ലിം ലീഗ് അഖിലേന്ത്യ അധ്യക്ഷനും മുന്‍ കേന്ദ്ര സഹമന്ത്രിയും എം.പിയുമായി ഇ.അഹമ്മദിന്‍െറ നിര്യാണത്തില്‍ ബഹ്റൈനിലെ വിവിധ സംഘടനകളും നേതാക്കളും അനുശോചനം രേഖപ്പെടുത്തി. ബഹ്റൈന്‍ ഭരണനേതൃത്വം ഉള്‍പ്പെടെയുള്ളവരുമായി സൗഹൃദം സൂക്ഷിച്ചിരുന്ന അദ്ദേഹത്തിന്‍െറ വിയോഗം വലിയ ശൂന്യതയാണ് സൃഷ്ടിച്ചതെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. പിതാവിന്‍െറ സ്ഥാനത്ത് നിന്ന് ശാസിക്കാനും ഉപദേശിക്കാനും അധികാരമുള്ള നേതാവിനെയാണ് കെ.എം.സി.സിക്ക് നഷ്ടമായതെന്ന് ബഹ്റൈന്‍ കെ.എം.സി.സി പ്രസിഡന്‍റ് എസ്.വി.ജലീല്‍ പറഞ്ഞു. നാലുദിവസം ബഹ്റൈനില്‍ നില്‍ക്കാന്‍ വരണമെന്ന് കഴിഞ്ഞ ദുബൈ സന്ദര്‍ശനത്തിനിടെ അദ്ദേഹം പറഞ്ഞിരുന്നു. ബഹ്റൈന്‍ കെ.എം.സി.സിക്ക് രജിസ്ട്രേഷന്‍ നേടിത്തരുന്നതിലും അദ്ദേഹം താല്‍പര്യമെടുത്തതായി ജലീല്‍ അനുസ്മരിച്ചു.
കെ.എം.സി.സിയുടെ ജീവകാരുണ്യ, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ എന്നും പ്രോത്സാഹിപ്പിക്കുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്ത നേതാവായിരുന്നു അദ്ദേഹമെന്ന് ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ പറഞ്ഞു. പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനം കഴിഞ്ഞാല്‍ ബഹ്റൈനില്‍ വരുമെന്ന് അദ്ദേഹം പറഞ്ഞ കാര്യവും അസൈനാര്‍ സ്മരിച്ചു. 
  പതിറ്റാണ്ടുകളായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയും ഇന്ത്യയുടെ വിദേശ കാര്യ സഹമന്ത്രി സ്ഥാനം വരെ അലങ്കരിക്കുകയും ചെയ്ത ഇ.അഹമ്മദിന്‍െറ നിര്യാണം മലയാളികള്‍ക്കാകെ വലിയ നഷ്ടമാണെന്ന് ‘പ്രതിഭ’ നേതാക്കള്‍ അനുസ്മരണ കുറിപ്പില്‍ പറഞ്ഞു. രാഷ്ട്രീയത്തിനതീതമായ സൗഹൃദം കാത്തുസൂക്ഷിക്കാന്‍ അദ്ദേഹം എന്നും ശ്രമിച്ചിരുന്നെന്നും സെക്രട്ടറി ഷെറീഫ് കോഴിക്കോട് പറഞ്ഞു. 
ഇ.അഹമ്മദിന്‍െറ നിര്യാണത്തില്‍ ‘ആം ആദ്മി ബഹ്റൈന്‍ കൂട്ടായ്മ’ അനുശോചിച്ചു. എക്കാലവും മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച വ്യക്തിയായിരുന്നു ഇ.അഹമ്മദെന്ന് നേതാക്കള്‍ പറഞ്ഞു. അദ്ദേഹത്തിന്‍െറ വിയോഗം രാജ്യത്തിന് തന്നെ തീരാനഷ്ടമാണെന്ന് കണ്‍വീനര്‍ കെ.ആര്‍.നായരും  സെക്രട്ടറി നിസാര്‍ കൊല്ലവും പറഞ്ഞു. രാഷ്ട്രീയത്തിനപ്പുറം സൗഹൃദങ്ങള്‍ സൂക്ഷിക്കുകയും എല്ലാ വിഭാഗത്തിന്‍െറയും വിശ്വാസം നേടിയെടുക്കുകയും ചെയ്ത നേതാവായിരുന്നു ഇ.അഹമ്മദ് എന്ന് ജനത കള്‍ച്ചറല്‍ സെന്‍റര്‍ ഭാരവാഹികളായ സിയാദ് ഏഴംകുളം, നജീബ് കടലായി, റോയി തോമസ്, മനോജ് വടകര എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു. 
  നിലപാടുകളിലെ വ്യക്തതയും ദീര്‍ഘവീക്ഷണവും വഴി വ്യതിരിക്തനായ നേതാവായിരുന്നു ഇ. അഹമ്മദെന്ന് ജെ.സി.സി. ഗള്‍ഫ് കേന്ദ്ര കമ്മിറ്റിക്കുവേണ്ടി വൈസ് പ്രസിഡന്‍റ് യു.കെ.ബാലന്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു. 
ഇ.അഹമ്മദിന്‍െറ നിര്യാണത്തില്‍ ‘സാംസ’ എക്സ്കിക്യൂട്ടീവ് കമ്മറ്റി ദു:ഖവും അനുശോചനവും രേഖപ്പെടുത്തി. 
സാമൂഹ്യ നന്‍മക്കായി ജീവിതം മാറ്റിവെച്ച വ്യക്തിയെയാണ് ഇ.അഹമ്മദിന്‍െറ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ചാപ്റ്റര്‍  പ്രസിഡന്‍റ് യുസഫ് തൃശൂര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. 
ഇ.അഹമ്മദിന്‍െറ വിയോഗം പ്രവാസി സമൂഹത്തിനാകെ കനത്ത നഷ്ടമാണെന്ന് സമസ്ത ബഹ്റൈന്‍ നേതാക്കള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.മുസ്ലിം സമുദായത്തെ ഒന്നിപ്പിക്കാനും ന്യൂനപക്ഷ ഉന്നമനത്തിനും വേണ്ടി ജീവിതാന്ത്യം വരെ നിലകൊണ്ട അദ്ദേഹത്തിന്‍െറ വിയോഗം സുന്നി പ്രസ്ഥാനത്തിനുണ്ടാക്കിയ നഷ്ടം നികത്താനാവാത്തതാണ്. ജനങ്ങളോട് മൃദുസമീപനത്തോടെ പെരുമാറുമ്പോഴും ആദര്‍ശത്തില്‍ കൃത്യതയും സൂക്ഷ്മതയും പുലര്‍ത്തിയ വ്യക്തിയായിരുന്നു അദ്ദേഹമെന്ന് സമസ്ത പ്രസിഡന്‍റ് ഫഖ്റുദ്ദീന്‍ കോയ തങ്ങള്‍, ജന.സെക്രട്ടറി എസ്.എം.അബ്ദുല്‍ വാഹിദ്, ട്രഷറര്‍ വി.കെ.കുഞ്ഞിമുഹമ്മദ് ഹാജി എറവക്കാട്, ഓര്‍ഗ.സെക്രട്ടറി മുസ്തഫ കളത്തില്‍ എന്നിവര്‍ പറഞ്ഞു. ഇ.അഹമ്മദ് എം.പിയുടെ നിര്യാണത്തില്‍ മലപ്പുറം ജില്ല പ്രവാസി അസോസിയേഷന്‍ അഗാധമായ ദു$ഖം രേഖപ്പെടുത്തി.  മലപ്പുറം ജില്ലയോടും തന്‍െറ മണ്ഡലങ്ങളോടും നൂറു ശതമാനം ആത്മാര്‍ഥത പുലര്‍ത്തിയ വ്യക്തിയായിരുന്നു അദ്ദേഹമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. പുരുഷായുസ് മുഴുവന്‍ രാഷ്ട്ര സേവനത്തിനായി മാറ്റിവെച്ച നേതാവായിരുന്നു ഇ. അഹമ്മദ് എന്ന് ഒ.ഐ.സി.സി.യൂത്ത് വിങ് പ്രസ്താവനയില്‍ പറഞ്ഞു. മതനിരപേക്ഷതയുടെ മിന്നുന്ന മുഖമായിരുന്നു അദ്ദേഹം. പ്രതിസന്ധികളില്‍ വിദേശ രാഷ്ട്രങ്ങളില്‍ അനുനയത്തിന്‍െറ സന്ദേശമത്തെിക്കാന്‍ അദ്ദേഹത്തിനായി. കോണ്‍ഗ്രസിന്‍െറ ദേശീയ നേതൃത്വവുമായി മികച്ച ബന്ധമാണ് ഇ.അഹമ്മദിനുണ്ടായിരുന്നതെന്നും പ്രസിഡന്‍റ് ഇബ്രാഹിം അദ്ഹം പറഞ്ഞു. ഇ.അഹമ്മദിന്‍െറ നിര്യാണത്തില്‍ കണ്ണൂര്‍ ജില്ല പ്രവാസി അസോസിയേഷന്‍ പ്രസിഡന്‍റ് ഒ.കെ.സതീഷ്, ജനറല്‍ സിക്രട്ടറി എം.ടി.വിനോദ് കുമാര്‍ എന്നിവര്‍ അനുശോചിച്ചു. ഇ. അഹമ്മദിന്‍െറ നിര്യാണത്തില്‍ അനുശോചിച്ച് ബഹ്റൈന്‍ കേരളീയ സമാജത്തില്‍ ഇന്ന് രാത്രി എട്ടു മണിക്ക് യോഗം ചേരുമെന്ന് പ്രസിഡന്‍റ് പി.വി.രാധാകൃഷ്ണപിള്ള, സെക്രട്ടറി എന്‍.കെ.വീരമണി എന്നിവര്‍ അറിയിച്ചു. 
ഇ. അഹമ്മദ് എം.പി.യുടെ നിര്യാണത്തില്‍ അഖിലേന്ത്യ ഫോര്‍വേഡ് ബ്ളോക് ബഹ്റൈന്‍ ചാപ്റ്റര്‍ യോഗം ചേര്‍ന്ന് അനുശോചനം രേഖപ്പെടുത്തി. തികഞ്ഞ ആത്മാര്‍ഥതയുള്ള രാഷ്ട്രീയനേതാവിനെയാണ് രാജ്യത്തിന് നഷ്ടമായതെന്ന് യോഗം വിലയിരുത്തി. നൗഷാദ് കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രാമത്ത് ഹരിദാസ്, ശങ്കര്‍ പാണ്ഠ്യന്‍, കെ.ജെ.ജോസഫ്, മാത്യൂസ് തെക്കന്‍ എന്നിവര്‍ സംസാരിച്ചു.നയതന്ത്ര വിദഗ്ധനായ രാഷ്ട്രീയ നേതാവിനെയാണ് രാജ്യത്തിന് നഷ്ടമായതെന്ന് ഒ.ഐ.സി.സി ഗ്ളോബല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. അദ്ദേഹം ഇന്ത്യന്‍ രാഷ്ട്രീയത്തിന് നല്‍കിയ സംഭാവനകള്‍ എന്നും ഓര്‍മിക്കപ്പെടുമെന്ന് ഗ്ളോബല്‍ ജന.സെക്രട്ടറി രാജു കല്ലുംപുറം, സെക്രട്ടറിമാരായ വി.കെ.സെയ്താലി, സന്തോഷ് കാപ്പില്‍ എന്നിവര്‍ പറഞ്ഞു. ഗ്ളോബല്‍ സെക്രട്ടറി ബഷീര്‍ അമ്പലായിയും അനുശോചനം രേഖപ്പെടുത്തി. 
പ്രവാസികള്‍ക്ക് ഒരിക്കലും മറക്കാനാകാത്ത വ്യക്തിയാണ് ഇ.അഹമ്മദ് എന്ന് ഒ.ഐ.സി.സി ദേശീയ പ്രസിഡന്‍റ് ബിനു കുന്നന്താനം പറഞ്ഞു. വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച അദ്ദേഹത്തിന്‍െറ നിര്യാണത്തില്‍ അനുശോചിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂനപക്ഷങ്ങളുടെയും പ്രവാസികളുടെയും പാര്‍ലമെന്‍റിലെ ധീര ശബ്ദമായിരുന്നു ഇ. അഹമ്മദ് എന്ന് ഐ.സി.എഫ് അഭിപ്രായപ്പെട്ടു. കേന്ദ്ര ഓഫിസില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ കെ.സി.സൈനുദ്ദീന്‍ സഖാഫി അധ്യക്ഷത വഹിച്ചു. 
വിദേശരാജ്യങ്ങളുടെ സ്നേഹമേറ്റുവാങ്ങിയ ഇന്ത്യയുടെ പ്രതിനിധിയായിരുന്നു ഇ. അഹമ്മദ് എന്ന് ഫ്രന്‍റ്സ് സോഷ്യല്‍ അസോസിയേഷന്‍ പറഞ്ഞു. ഇ. അഹമ്മദിന്‍െറ വിയോഗമുണ്ടാക്കിയ വിടവ് നികത്താന്‍ മുസ്ലിം ലീഗിന് സാധിക്കട്ടെയെന്നും ഫ്രന്‍റ്സ് ആശംസിച്ചു.
കെ.എം.സി.സി നേതൃത്വത്തില്‍ ഇ.അഹമ്മദിനുവേണ്ടിയുള്ള മയ്യിത്ത് നമസ്കാരം ഇന്ന് രാത്രി എട്ടുമണിക്ക്  മനാമ ഫാറൂഖ് മസ്ജിദില്‍ നടക്കും.
അനുശോചന യോഗം വെള്ളിയാഴ്ച രാത്രി എട്ടുമണിക്ക്  മനാമ അല്‍ രാജ സ്കൂളിലും ചേരും.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.