ഉൾക്കൊണ്ടത്​ ഭയപ്പെടരുതെന്ന പാഠം; ദൈവം കൂട്ടിനുണ്ടെന്ന സന്ദേശവും –ഫാ. ടോം ഉഴുന്നാലിൽ

മനാമ: പ്രതിസന്​ധികളും പരീക്ഷണങ്ങളും നിറഞ്ഞതായാലും ജീവിതത്തിൽ ഭയപ്പെടരുതെന്ന്​ പഠിച്ചതായി ഫാ. ടോം   ഉഴുന്നാലിൽ പറഞ്ഞു. യമനിൽ ഭീകരരുടെ പിടിയിൽപ്പെട്ട്​ ഏകദേശം ഒന്നര വർഷത്തോളമുള്ള അനുഭവങ്ങൾ അതിന്​ ആത്​മബലം നൽകുന്നതായും അദ്ദേഹം വ്യക്തമാക്കി.  ബഹ്​റൈനിൽ നടക്കുന്ന സിംസ്​ വർക്ക്​ ഒാഫ്​ മെഴ്​സി​’ അവാർഡ്​ വിതരണ പരിപാടിയിൽ പ​െങ്കടുക്കാൻ എത്തിയ അദ്ദേഹം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. ദൈവം സദാ കൂട്ടിനുണ്ടെന്ന സ​ന്ദേശവും ത​​​െൻറ തടവറക്കാലത്തുൾപ്പെടെ ബോധ്യമായി. 2010 ലാണ്​ താൻ യമനിലേക്ക്​ പോയ
ത്​. പോകുന്നതിന്​ മുമ്പ്​ സഭയിലെ മുതിർന്ന അംഗങ്ങൾ താൽപ്പര്യമു​േണ്ടാ എന്ന്​ അന്വേഷിച്ചിരുന്നു. എന്നാൽ ദൈവത്തി​​​െൻറ താൽപ്പര്യമാണ്​ ഇൗ ച​ുമതലക്ക്​ പിന്നിലെന്ന്​ മനസിലാക്കി താൻ പൂർണ്ണ സമ്മതം പ്രകടിപ്പിച്ചു. അവിടെ ചെല്ലു​േമ്പാൾ ബോംബ്​ വീണ്​ തകർന്ന റോഡുകളും കെട്ടിടങ്ങളും എല്ലാം കണ്ടു.  തെക്കൻ ഏദനിൽ അഗതിമന്ദിരത്തി​​​െൻറ ചുമതലയിലേക്ക്​ പ്രവേശിച്ചപ്പോൾ സന്തോഷം തോന്നിയതായും അദ്ദേഹം പറഞ്ഞു. അവിടെ എഴുപതോളം അഗതികളായ വൃദ്ധരാണ്​ കഴിഞ്ഞിരുന്നത്​. യുദ്ധസമാനമായ സാഹചര്യങ്ങളിൽ ശുദ്ധജലവും വൈദ്യുതിയും പാചക വാതകവും എല്ലാം തടസപ്പെട്ട സാഹചര്യത്തിൽ ഒരു മുസ്​ലീം വിശ്വാസി പല ദിവസങ്ങളിലും ആവശ്യത്തിന്​ ഭക്ഷണവുമായി സ്ഥാപനത്തി​​​െൻറ വാതിൽക്കലെത്തി മുട്ടി വിളിക്കുമായിരുന്നു. 
2016 മാർച്ച് നാലിനു രാവിലെ എട്ടരയോടെയാണു നാലു തോക്കുധാരികൾ ആക്രമണം നടത്തുകയും നാലു കന്യാസ്ത്രീകൾ, ആറ് ഇത്യോപ്യക്കാർ, ആറ് യെമൻകാർ എന്നിവരെ വധിക്കുകയും ചെയ്​തത്​.  ശേഷം തന്നെ ബന്ദിയാക്കി കൊണ്ടുപോയപ്പോൾ, പ്രാർഥനയിൽ മുടക്കം വരുത്തുകയോ, നിരാശ ബാധിക്കുകയോ ചെയ്​തില്ല. അവരും ത​​​െൻറ പ്രാർഥനക്ക്​ എതിര്​ നിന്നില്ല. തന്നോട്​ ഭീകരർ മോശമായി പെരുമാറിയിട്ടില്ല. തനിക്ക്​ ഒരുതരത്തിലും ഭീകരരോടുള്ള സഹതാപ മാനസികാവസ്ഥ
യോ മറ്റെന്തെങ്കിലും സിൻഡ്രോമോ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ത​​​െൻറ ​പ്രതികരണങ്ങളുമായി ബന്​ധപ്പെട്ട വിമർശനങ്ങ
ളോട്​ മറുപടിയുമില്ല. തടവറ അന​ുഭവങ്ങൾ മുൻനിർത്തിയുള്ള പ​ുസ്​തകം എഴുതാൻ ശ്രമമുണ്ടോ എന്ന ചോദ്യത്തിന്​ എന്തെങ്കിലും ചെയ്യണമെന്നുണ്ടായിരുന്നു മറുപടി. 27 ന്​ സിംസ്​ ഗുഡ്​ വിൻ ഹാളിൽ നടക്കുന്ന പൗരസ്വീകരണത്തിൽ ബഹ്​റൈൻ സമൂഹത്തി​​​െൻറ സ്​നേഹാദരങ്ങൾ ഫാ. ടോം  ഏറ്റുവാങ്ങും. വാർത്താസമ്മേളനത്തിൽ സിംസ്​ പ്രസിഡൻറ്​ ബെന്നി വർഗീസ്​, ജനറൽ സെക്രട്ടറി നെൽസൻ വർഗീസ്​, സിംസ്​ വർക്ക്​ ഒാഫ്​ മെഴ്​സി അവാർഡ്​ കമ്മിറ്റി ചെയർമാൻ പി.പി ചാക്കുണ്ണി, ബി.എഫ്​.സി ജനറൽ മാനേജർ പൻസിലി വർക്കി, വൈസ്​ പ്രസിഡൻറ്​ ​
പി.ടി േജാസഫ്​, ബോർഡ്​ അംഗങ്ങളായ ജേക്കബ്ബ്​ വാഴപ്പിള്ളി, ബിജു പാറക്കൽ, ദാവീദ്​ ബാൻസ്​റ്റൻ,ആ​േൻറാ മേച്ചേരി എന്നിവർ സംബന്​ധിച്ചു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-18 06:16 GMT