മനാമ: 44 വർഷമായി പവിഴദ്വീപിൽ പ്രവാസജീവിതം നയിക്കുന്ന ഡോ. പി.വി. ചെറിയാനെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ചേർന്ന് ആദരിച്ചു. ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോണിന്റെ നേതൃത്വത്തിൽ ഡോ. ചെറിയാന്റെ വസതിയിൽ കൂടിയ യോഗത്തിൽ ആതുരസേവന ജീവകാരുണ്യ പ്രവർത്തന മേഖലയിൽ അദ്ദേഹം സാധാരണക്കാർക്കു നൽകിയ വിലപ്പെട്ട സംഭാവനകൾ അനുസ്മരിച്ചു. ഇന്ത്യൻ സ്കൂൾ ചെയർമാൻ എന്ന നിലയിൽ അദ്ദേഹം പ്രവർത്തിച്ച സുവർണ കാലഘട്ടത്തിന്റെ ഓർമകൾ പങ്കുവെച്ചു. മധുരവിതരണം നടത്തുകയും പുഷ്പങ്ങൾ കൈമാറുകയും ചെയ്തു. മുൻ ഇന്ത്യൻ സ്കൂൾ അധ്യാപകരായ ഡോ. സുരേഷ് സുബ്രഹ്മണ്യം, വിജയകുമാർ, സാമൂഹിക പ്രവർത്തകരായ ബിജു ജോർജ്, ഹരീഷ് നായർ, സെയ്ദ് ഹനീഫ്, അനിൽകുമാർ യു.കെ, അൻവർ നിലമ്പൂർ, സുനിൽകുമാർ, രാജി സുനിൽകുമാർ എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.