കുവൈത്ത് സിറ്റി: ഒരുമ പ്രവാസി ക്ഷേമ പദ്ധതി 2021 വർഷത്തേക്കുള്ള സാൽമിയ ഏരിയയുടെ അംഗത്വ പ്രചാരണ കാമ്പയിൻ ബി.ഇ.സി മണി എക്സ്ചേഞ്ച് കുവൈത്ത് ജനറൽ മാനേജർ മാത്യൂസ് വർഗീസ് നിർവഹിച്ചു.
ബി.ഇ.സി ഹെഡ് ഓഫിസിൽ നടന്ന ചടങ്ങിൽ ബി.ഇ.സി സെയിൽസ് ഹെഡ് രാംദാസ് നായർ, കെ.ഐ.ജി കുവൈത്ത് ജനറൽ സെക്രട്ടറി പി.ടി. ഷാഫി, സാൽമിയ ഏരിയ പ്രതിനിധികളായ റിഷ്ദിൻ അമീർ, ഷിബിലി അഹമ്മദ് എന്നിവർ സംബന്ധിച്ചു. ബി.ഇ.സി മണി എക്സ്ചേഞ്ച് വഴി പണമയക്കുന്നവർക്ക് ഇപ്പോൾ ഓൺലൈൻ സേവനവും ലഭ്യമാണെന്ന് മാത്യൂസ് വർഗീസ് പറഞ്ഞു. ഒരുമ പദ്ധതി മാതൃകാപരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസി ക്ഷേമ പദ്ധതിക്ക് തുടക്കം മുതൽ മികച്ച പിന്തുണയും സേവനവും ആണ് ബി.ഇ.സി നൽകുന്നതെന്നും മാത്യൂസ് വർഗീസ്, രാംദാസ് എന്നിവർക്ക് നന്ദി അറിയിക്കുന്നതായും ഒരുമ ചെയർമാൻ ഫിറോസ് ഹമീദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.