മനാമ: യുദ്ധമേഖലയായ യുക്രെയ്നിലെ ഖാർക്കിവിൽ കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാർഥികളെ രക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്നഭ്യർഥിച്ച് ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണ പിള്ള കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവക്കും നിവേദനം നൽകി.
ബഹ്റൈൻ പ്രവാസിയായ പ്രേമിന്റെ മകൾ ആഷ്ലി പ്രേം ഉൾപ്പെടെ നിരവധി പേർ ഈ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. നിലവിൽ ഒരു മെട്രോ സ്റ്റേഷനിലാണ് അവർ അഭയം തേടിയിരിക്കുന്നത്. റഷ്യൻ അതിർത്തിയിൽനിന്ന് 20 കിലോമീറ്റർ മാത്രം അകലെയാണിത്. റഷ്യയിലൂടെ മാത്രമേ ഇവർക്ക് രക്ഷപ്പെടാൻ സാധിക്കൂ എന്നതാണ് സ്ഥിതി.
നയതന്ത്ര തലത്തിലെ ഇടപെടലാണ് ഇതിന് വേണ്ടത്. ഇവരുടെ കൈവശമുള്ള ഭക്ഷണവും വെള്ളവും ഏതാണ്ട് തീരാറായ അവസ്ഥയാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.