സ​ൽ​മാ​നി​യ ആ​ശു​പ​ത്രി​ക്ക് നേ​ട്ടം

മ​നാ​മ: സ​മ​ഗ്ര അ​ക്ര​ഡി​റ്റേ​ഷ​ൻ പ്രോ​ഗ്രാ​മി​ൽ സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ ​േകാം​പ്ല​ക്​​സി​ന്​ പ്ലാ​റ്റി​നം പ​ദ​വി ല​ഭി​ച്ചു.

ഇ​ത്ത​ര​മൊ​രു പ​ദ​വി രാ​ജ്യ​ത്തെ ആ​രോ​ഗ്യ മേ​ഖ​ല​ക്ക്​ വ​ലി​യ നേ​ട്ട​മാ​ണെ​ന്ന്​ ആ​രോ​ഗ്യ​കാ​ര്യ സു​പ്രീം കൗ​ൺ​സി​ൽ ​ശൈ​ഖ്​ ഡോ. ​മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ വ്യ​ക്ത​മാ​ക്കി. സ​ർ​ക്കാ​ർ ആ​ശു​​പ​ത്രി​ക​ൾ​ക്ക്​ ​കൂ​ടു​ത​ൽ മു​ന്നേ​റാ​ൻ ക​ഴി​യു​ന്ന​ത്​ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന കാ​ര്യ​മാ​ണ്.

ഗ​വ​ൺ​മെൻറ്​ ഹോ​സ്​​പി​റ്റ​ലു​ക​ളു​ടെ​ വാ​ർ​ഷി​ക യോ​ഗ​ത്തി​ലാ​ണ്​ പ്ലാ​റ്റി​നം പ​ദ​വി​യു​ടെ മെ​മ​ന്റോ സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്​​സി​ന്​ കൈ​മാ​റി​യ​ത്. ഗ​വ​ൺ​മെൻറ്​ ഹോ​സ്​​പി​റ്റ​ൽ​സ്​ ഗ​വേ​ണി​ങ്​ ബോ​ഡി ചെ​യ​ർ​മാ​ൻ ശൈ​ഖ്​ ഹി​ശാം ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ ആ​ൽ ഖ​ലീ​ഫ, സി.​ഇ.​ഒ ഡോ. ​അ​ഹ്മ​ദ്​ മു​ഹ​മ്മ​ദ്​ അ​ൽ അ​ൻ​സാ​രി തു​ട​ങ്ങി​യ​വ​ര​ട​ക്കം പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

രോ​ഗി​ക​ളു​ടെ സു​ര​ക്ഷ, ചി​കി​ത്സ ഗു​ണ​നി​ല​വാ​ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ തു​ട​ങ്ങി​യ​വ പാ​ലി​ക്കു​ന്ന​തി​ൽ സ​ൽ​മാ​നി​യ ആ​ശു​പ​ത്രി​ക്ക്​ വി​ജ​യി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യും ഇ​തി​​ന്റെ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച ഓ​രോ​രു​ത്ത​ർ​ക്കും അ​ഭി​വാ​ദ്യ​ങ്ങ​ൾ നേ​രു​ന്ന​താ​യും ആ​രോ​ഗ്യ​കാ​ര്യ സു​പ്രീം കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.   

Tags:    
News Summary - A win for Salmaniya Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.