സൽമാനിയ ആശുപത്രിക്ക് നേട്ടം
text_fieldsമനാമ: സമഗ്ര അക്രഡിറ്റേഷൻ പ്രോഗ്രാമിൽ സൽമാനിയ മെഡിക്കൽ േകാംപ്ലക്സിന് പ്ലാറ്റിനം പദവി ലഭിച്ചു.
ഇത്തരമൊരു പദവി രാജ്യത്തെ ആരോഗ്യ മേഖലക്ക് വലിയ നേട്ടമാണെന്ന് ആരോഗ്യകാര്യ സുപ്രീം കൗൺസിൽ ശൈഖ് ഡോ. മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ വ്യക്തമാക്കി. സർക്കാർ ആശുപത്രികൾക്ക് കൂടുതൽ മുന്നേറാൻ കഴിയുന്നത് പ്രതീക്ഷ നൽകുന്ന കാര്യമാണ്.
ഗവൺമെൻറ് ഹോസ്പിറ്റലുകളുടെ വാർഷിക യോഗത്തിലാണ് പ്ലാറ്റിനം പദവിയുടെ മെമന്റോ സൽമാനിയ മെഡിക്കൽ കോംപ്ലക്സിന് കൈമാറിയത്. ഗവൺമെൻറ് ഹോസ്പിറ്റൽസ് ഗവേണിങ് ബോഡി ചെയർമാൻ ശൈഖ് ഹിശാം ബിൻ അബ്ദുൽ അസീസ് ആൽ ഖലീഫ, സി.ഇ.ഒ ഡോ. അഹ്മദ് മുഹമ്മദ് അൽ അൻസാരി തുടങ്ങിയവരടക്കം പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
രോഗികളുടെ സുരക്ഷ, ചികിത്സ ഗുണനിലവാര മാനദണ്ഡങ്ങൾ തുടങ്ങിയവ പാലിക്കുന്നതിൽ സൽമാനിയ ആശുപത്രിക്ക് വിജയിക്കാൻ കഴിഞ്ഞതായും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഓരോരുത്തർക്കും അഭിവാദ്യങ്ങൾ നേരുന്നതായും ആരോഗ്യകാര്യ സുപ്രീം കൗൺസിൽ ചെയർമാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.