മനാമ: നവീകരണം പൂർത്തിയാക്കിയ ഹൂറയിലെ അബൂബക്ർ സിദ്ദീഖ് മസ്ജിദ് ഇസ്ലാമിക കാര്യ സുപ്രീം കൗൺസിൽ ചെയർമാൻ ശൈഖ് അബ്ദുറഹ്മാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു. കൂഹ്ജി കുടുംബമാണ് നവീകരണത്തിനായി സംഭാവന നൽകിയത്.
ഹമദ് രാജാവ് അധികാരമേറ്റെടുത്തതിന്റെ രജതജൂബിലി ആഘോഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രസ്തുത തീരുമാനം. പ്രദേശവാസികൾക്ക് ഏറെ പ്രയോജനപ്പെടുന്നതിനാണ് റമദാന്റെ തുടക്കത്തിൽതന്നെ നവീകരണം പൂർത്തിയാക്കി തുറന്നുകൊടുത്തത്.
കഴിഞ്ഞ 40 വർഷമായി അബൂബക്ർ മസ്ജിദ് വിശ്വാസികൾക്ക് ഹൃദ്യതയും ആരാധനാ സൗകര്യവും പകർന്നുനൽകി നിലനിൽക്കുന്നതിൽ ഏറെ സന്തോഷമുള്ളതായി ഉദ്ഘാടനം ചെയ്തുകൊണ്ട് ശൈഖ് ശൈഖ് അബ്ദുറഹ്മാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ ഖലീഫ വ്യക്തമാക്കി.
നവീകരണ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകിയ നന്മേച്ഛുക്കളായ കൂഹ്ജി കുടുംബത്തിന് അദ്ദേഹം പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.