മനാമ: സിക്കിൾ സെൽ അനീമിയ രോഗ ബാധിതരുടെ പരിചരണത്തിന് വേണ്ടിയുളള പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് ആരോഗ്യ കാര്യ സുപ്രീം കൗൺസിൽ (എസ്.സി.എച്ച്) ചെയർമാൻ ലഫ്. ജനറൽ ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ വ്യക്തമാക്കി.
സിക്കിൾ സെൽ പേഷ്യന്റ് കെയർ സൊസൈറ്റി സെക്രട്ടറി സകരിയ്യ ഇബ്രാഹിം അൽ കാദിമിനെയും സംഘത്തെയും സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിക്കിൾ സെൽ രോഗത്തെക്കുറിച്ച് കൂടുതൽ ബോധവത്കരണം സമൂഹത്തിനാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സൊസൈറ്റിയുമായി വിവിധ മേഖലകളിൽ സഹകരിക്കാൻ ആരോഗ്യ കാര്യ സുപ്രീം കൗൺസിൽ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹമദ് രാജാവിന്റെ പിന്തുണയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ തുടർനടപടികളും രാജ്യത്തെ മെഡിക്കൽ രംഗത്തിന്റെ പുരോഗതിക്ക് സഹായകമാണെന്ന് ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ പറഞ്ഞു. സിക്കിൾ സെൽ രോഗത്തെക്കുറിച്ച് അവബോധം വളർത്തുന്നതിൽ ‘ഹംസത്ത് അമൽ’ (വിസ്പർ ഓഫ് ഹോപ്പ്) ഫെസ്റ്റിവലിന്റെ ഒമ്പതാം എഡിഷന്റെ സംഘാടകരെ എസ്.സി.എച്ച് ചെയർമാൻ അഭിനന്ദിച്ചു.
കൂടിക്കാഴ്ചയിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ സിക്കിൾ സെൽ രോഗികളെ ചികിൽസിക്കുന്ന ഡോക്ടേഴ്സ് സംഘത്തലവൻ ഡോ. ജഅ്ഫർ അബ്ദുൽ ജബ്ബാർ അൽ തൂഖും സന്നിഹിതനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.