മനാമ: കോവിഡ് വ്യാപനം കുറക്കുന്നതിന് കൂടിച്ചേരലുകള്‍ ഒഴിവാക്കണമെന്ന് അസി. പബ്ലിക് സെക്യൂരിറ്റി ചീഫ് ബ്രിഗേഡിയര്‍ ഡോ. ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് ആല് ഖലീഫ ആവശ്യപ്പെട്ടു. കോവിഡ് വ്യാപനം വര്ധിക്കുന്നതിെൻറ മുഖ്യ കാരണം കൂടിച്ചേരലുകളാണ്. അതിനാല്‍, കൂടിച്ചേരലുകളും സംഗമങ്ങളും ഒഴിവാക്കുകയാണ് വേണ്ടത്.കോവിഡ് മുൻകരുതലുകൾ പാലിക്കുെന്നന്ന് ഉറപ്പാക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കണം. അടച്ചിട്ട ഇടങ്ങളിലെ കൂടിച്ചേരലുകള്‍ ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധപുലര്‍ത്തണം.
തൊഴിലിടങ്ങള്‍, ആരാധനാലയങ്ങള്‍, ഷോപ്പിങ് കേന്ദ്രങ്ങള്‍, മാളുകള്‍, മാര്‍ക്കറ്റുകള്‍, ആശുപത്രികള്‍ തുടങ്ങി എല്ലാ ഇടങ്ങളിലും സാമൂഹിക അകലം പാലിക്കുകയും സംഗമങ്ങള്‍ ഒഴിവാക്കുകയും ചെയ്യണം. വിവിധ ഗവര്‍ണറേറ്റുകളിലായി സാമൂഹിക അകലം പാലിക്കാത്ത 8476 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. മാസ്ക് ധരിക്കാത്ത 58,357 പേര്‍ക്ക് പിഴചുമത്തി.
6686 ബോധവത്കരണ പ്രവര്‍ത്തനങ്ങളും ഇക്കാലയളവില്‍ നടത്തുകയുണ്ടായി. സിവില്‍ ഡിഫന്‍സ് വിഭാഗത്തിെൻറ നേതൃത്വത്തില്‍ മാര്‍ച്ച് 11 വരെ 2,05,141 ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇതില്‍ സന്നദ്ധ പ്രവര്‍ത്തകരായ 1172 പേരും പങ്കാളികളായി. സര്‍ക്കാര്‍ മേഖലയില്‍നിന്ന് 1051 പേരടക്കം മൊത്തം 6059 സന്നദ്ധ സേവകര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.കോവിഡ് കേസുകളുമായി ബന്ധപ്പെട്ട് 6777 പേരാണ് ആംബുലന്‍സ് സേവനത്തിനായി വിളിച്ചതെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.